അയോധ്യയിൽ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിശില പാകി

രിത്രപരമായ ഈ മുഹൂര്‍ത്തത്തിലേക്ക് എന്നെ ക്ഷണിച്ചത് ഭാഗ്യമായി കരുതുന്നു. കന്യാകുമാരി മുതല്‍ കാശിര്‍ഭവാനി വരെ, കോടേശ്വര്‍ മുതല്‍ കാമാഖ്യ വരെ, ജഗന്നാഥ് മുതല്‍ കേദാര്‍നാഥ് വരെ, സോംനാഥ് മുതല്‍ കാശി വിശ്വനാഥ് വരെയുള്ള ഈ രാജ്യം മുഴുവന്‍ ഇന്നേ ദിവസം രാമനില്‍ ലയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

0

അയോധ്യ: രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകൾക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കർമം നടത്തിയത്.ഈ രാജ്യത്തെ എല്ലാ പൗരന്‍മാരെയും ലോകമെമ്പാടുമുള്ള ഭാരതീയരെയും രാമഭക്തരെയും ഞാന്‍ ഈ നിമിഷത്തില്‍ എന്റെ സന്തോഷം അറിയിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഒരു ടെന്റില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന രാം ലല്ലയ്ക്കായി ഒരു മഹാക്ഷേത്രമാണ് ഒരുങ്ങുന്നത്. നൂറ്റാണ്ടുകളായുള്ള ആഗ്രഹമാണ് സഫലമാകുന്നത്. ചരിത്രപരമായ ഈ മുഹൂര്‍ത്തത്തിലേക്ക് എന്നെ ക്ഷണിച്ചത് ഭാഗ്യമായി കരുതുന്നു. കന്യാകുമാരി മുതല്‍ കാശിര്‍ഭവാനി വരെ, കോടേശ്വര്‍ മുതല്‍ കാമാഖ്യ വരെ, ജഗന്നാഥ് മുതല്‍ കേദാര്‍നാഥ് വരെ, സോംനാഥ് മുതല്‍ കാശി വിശ്വനാഥ് വരെയുള്ള ഈ രാജ്യം മുഴുവന്‍ ഇന്നേ ദിവസം രാമനില്‍ ലയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ലക്നൌവില്‍ നിന്നും അയോധ്യയിലെത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ.ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വാ൪ഷിക ദിനം തന്നെയാണ് തറക്കല്ലിടാനും മോഡി സ൪ക്കാ൪ തെരഞ്ഞെടുത്തത്. കേന്ദ്രം പുറത്തിറക്കിയ മൂന്നാംഘട്ട ലോക്ഡൗൺ ഇളവുകളിൽ മതപരമായ പൊതുപരിപാടികൾക്ക് അനുമതിയില്ലെങ്കിലും അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാൻ പ്രത്യേക ഇളവ് നൽകുകയായിരുന്നു. വെള്ളികൊണ്ട് നി൪മിച്ച 40 കിലോയിലധികം ഭാരമുള്ള കല്ലുപയോഗിച്ചാണ് തറക്കല്ലിടൽ. ഇന്നലെ രാത്രിയോടെ തന്നെ അയോധ്യ നഗരം ദീപാലംകൃതമായിരുന്നു.