തെളിവുകൾ പുറത്തുവിടുമെന്നും,വിജേഷ് പിള്ളക്ക് എതിരെ നിയമ നടപടി സ്വീകരിക്കും സ്വപ്ന സുരേഷ്

വിജേഷ് പിള്ളക്ക് എതിരെ നിയമ നടപടി സ്വീകരിക്കും വിജേഷ് പിള്ളയ്ക്കെതിരായ തെളിവുകൾ പുറത്തുവിടുമെന്നും ഇത് എവിടെയും ഹാജരാക്കാൻ‌ തയ്യാറാണെന്നും സ്വപ്ന സുരേഷ്.

0

കൊച്ചി| ഒത്തുതീര്‍പ്പിനായി 30 കോടി വാഗ്ദാനവുമായി ഇടനിലക്കാരനെ അയച്ചുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. ആരോപണങ്ങള്‍ തെളിയിക്കാനുള്ള വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. താൻ പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചിരിക്കയാണ്. വിജേഷ് പിള്ളക്ക് എതിരെ നിയമ നടപടി സ്വീകരിക്കും വിജേഷ് പിള്ളയ്ക്കെതിരായ തെളിവുകൾ പുറത്തുവിടുമെന്നും ഇത് എവിടെയും ഹാജരാക്കാൻ‌ തയ്യാറാണെന്നും സ്വപ്ന സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്വപ്നയുടെ പ്രതികരണം. സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ വിജേഷ് പിള്ള നിഷേധിക്കുകയും തെളിവുൾ പുറത്തുവിടാൻ‌ വെല്ലുവിളിക്കുകയും ചെയ്തു.

Now Mr. Vijesh Pillai @Vijay Pillai admitted that he has met me. He has admitted about Haryana and Rajasthan. He has admitted that he has offered 30 crores. He has admitted that he mentioned the name of M V Govindan and Yousuf Ali. He has also admitted that he mentioned about the threat in the airport. He has also admitted that he has asked for the evidence relating to gold smuggling case. But he says that he mentioned the above in a different context. I have only one thing…

See more

സംഭവത്തിന് പിന്നാലെ ഇഡിയെയും പൊലീസിനെയും തെളിവുകൾ ഉൾപ്പെടെ സമീപിച്ചു. ഇഡിയും കേസിൽ അന്വേഷണം ആരംഭിച്ചതായും സ്വപ്ന പറയുന്നു. നിയമനടപടികൾ നേരിടാൻ തയ്യാറാണെന്ന് സ്വപ്ന വ്യക്തമാക്കി. അന്വേഷണ ഏജൻസികൾക്ക് കൈമാറിയ തെളിുകൾ കോടകതിയിലും സമർപ്പിക്കുമെന്ന് സ്വപ്ന പോസ്റ്റിൽ പറയുന്നു.കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്വീകരിക്കുന്ന നിയമനടപടികൾ നേരിടാന്‍ തയ്യാറാണെന്ന് സ്വപ്ന വ്യക്തമാക്കി. ഇന്നലെ സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സ്വപ്ന ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി വാഗ്ദാനം നൽകിയെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.ഇതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ളയും എംവി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. വിജേഷ് പിള്ള എന്നൊരാളെ അറിയില്ലെന്നുംസ്വപ്നയ്ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്

 

 

You might also like