മാധ്യമങ്ങളോട് സംസാരിച്ചു സ്വപ്ന സുരേഷ് കള്ളപരാതി നൽകി കുടുക്കാൻ ശ്രമിച്ച എയർ ഇന്ത്യ ഉദ്യോഗസ്ഥന് സസ്പെൻഷൻ.
എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരനായിരുന്ന ഷിബുവിനെതിരെ വ്യാജ ലൈംഗിക പരാതി നൽകുകയായിരുന്നു. ഇക്കാലയളവിൽ എയർ ഇന്ത്യ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു സ്വപ്ന
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കള്ളപരാതി നൽകി കുടുക്കാൻ ശ്രമിച്ച എയർ ഇന്ത്യ ഉദ്യോഗസ്ഥന് സസ്പെൻഷൻ. എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരനായ എൽ.എസ്. സിബുവിനെയാണ് സസ്പെൻഡ് ചെയ്തത്. മാധ്യമങ്ങളോട് സംസാരിച്ചതിനാണ് നടപടിയെന്ന് എയർ ഇന്ത്യ അറിയിച്ചു.2016-ലാണ് സ്വപ്ന സിബുവിനെ കുടുക്കാൻ ശ്രമിച്ചത്. എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരനായിരുന്ന ഷിബുവിനെതിരെ വ്യാജ ലൈംഗിക പരാതി നൽകുകയായിരുന്നു. ഇക്കാലയളവിൽ എയർ ഇന്ത്യ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു സ്വപ്ന.
സാറ്റ്സിലെ ക്രമക്കേടിനെതിരെ സിബിഐക്ക് ഉൾപ്പെടെ ഷിബു പരാതി നൽകിയതിലുള്ള വൈരാഗ്യമായിരുന്നു വ്യാജ പരാതി നൽകാൻ കാരണമായത്. എയർ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരെന്ന പേരിൽ പതിനാറോളം വനിതകളെ സ്വപ്ന ഹാജരാക്കുകയും ഇവരെ കൊണ്ട് പരാതി നൽകുകയുമായിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് നടപടി. ബിനോയ് ജേക്കബും പ്രതിയാണ്