സ്വന സുരേഷിന്റെ രഹസ്യ മൊഴിക്കായി ഇ ഡി കോടതിയിൽ സി. എം. രവീന്ദ്രനെ ചോദ്യം ചെയ്യാനിന് ഹാജരാകില്ല

സി.എം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര ചികിത്സക്കായാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

0

കൊച്ചി :സ്വര്‍ണകള്ളക്കടത്തിലും ഡോളര്‍ കടത്തിലും സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസും ഇഡിയും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ഈ രഹസ്യമൊഴി ലഭിച്ചാല്‍ മാത്രമേ കേസിലുള്‍പ്പെട്ട കൂടുതല്‍ ഉന്നതരെ അന്വേഷണ ഏജന്‍സികള്‍ക്ക് വിശദമായി ചോദ്യം ചെയ്യാന്‍ കഴിയൂ.അതേസമയം, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രന് എതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ണായക നീക്കവും ഇന്ന് ഉണ്ടാവും. സി. എം. രവീന്ദ്രന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

നാളെയാണ് സി. എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.അതേസമയം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെ  സി.എം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര ചികിത്സക്കായാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു.

ആദ്യം ഇഡി നോട്ടീസ് നല്‍കിയപ്പോള്‍ നവംബര്‍ 5ന് കോവിഡ്. രണ്ടാം തവണ കോവിഡാനന്തര ചികിത്സ. അതും കഴിഞ്ഞ് ഡിസ്ചാര്‍ജ്ജായപ്പോഴാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി മൂന്നാമത്തെ നോട്ടീസ് ഇഡി നല്‍കിയത്. രണ്ടാം ഘട്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന പത്താം തിയതി കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍ സിഎം രവീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി അഡ്മിറ്റായി.

You might also like

-