സുരേഷ് ഗോപിക്ക് വിജയാശംസകൾ നേർന്ന് മോഹൻലാൽ.

കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും തീർത്തും വ്യക്തിപരമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

0

കൊച്ചി: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വിജയാശംസകൾ നേർന്ന് മോഹൻലാൽ. ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ് ആശംസകൾ നേർന്നത്. മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. എന്നാൽ കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും തീർത്തും വ്യക്തിപരമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

കൂടിക്കാഴ്ച രാഷ്ട്രീയ പരമല്ലെന്നും തന്റെ വോട്ട് തിരുവനന്തപുരത്താണെന്നും ആർക്ക് വോട്ട് ചെയ്യുമെന്നത് വ്യക്തിപരമായ കാര്യമാണെന്നും മോഹൻലാൽ പ്രതികരിച്ചു. സുരേഷ് ഗോപിക്ക് ആശംസകൾ നേരുന്നതായും മോഹൻലാൽ വ്യക്തമാക്കി.

ചലച്ചിത്ര താരം കൂടിയായ സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി സിനിമ മേഖലയിൽ നിന്നും നിരവധി താരങ്ങൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന പരിപാടിയിൽ ബിജു മേനോൻ, സംയുക്ത വർമ്മ, യുവതാരം പ്രിയ വാര്യർ അടക്കമുള്ളവർ പങ്കെടുത്തിരുന്നു.