കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കി സുപ്രീംകോടതി

പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ, ശനിയാഴ്ച ഡല്‍ഹിയില്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധമാര്‍ച്ച് സിജെപി പിന്‍വലിച്ചു

ഡല്‍ഹി|നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഡല്‍ഹിയിലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കി സുപ്രീംകോടതി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എല്ലാ കേസുകളും പൂര്‍ണ്ണമായും അവസാനിപ്പിച്ചതായി സുപ്രീംകോടതി വ്യക്തമാക്കി. ജൂലൈ 20 മുതല്‍ 25 വരെയുള്ള വിദ്യാര്‍ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളാണ് റദ്ദാക്കിയത്. നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രസ്താവിച്ചു.

പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ, ശനിയാഴ്ച ഡല്‍ഹിയില്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധമാര്‍ച്ച് സിജെപി പിന്‍വലിച്ചു. കേസുകള്‍ റദ്ദാക്കിയതിന് സിജെപി കോടതിയില്‍ നന്ദി അറിയിച്ചു. ഇത് ചരിത്രമെന്നും സിജെപി കോ കണ്‍വീനര്‍ സൗരവ് ദാസ് പ്രതികരിച്ചു. എല്ലാ ക്രെഡിറ്റും നിങ്ങള്‍ക്കെന്ന് കേന്ദ്രത്തോടും സൗരഭ് ദാസിനോടും ചീഫ് ജസ്റ്റിസ് തിരിച്ചും പറഞ്ഞു.കേസില്‍ സുപ്രീംകോടതിയില്‍ കേരളവും നിലപാടറിയിച്ചു. കേസുകളുടെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്, കോടതി നിര്‍ദേശമനുസരിച്ച് തുടര്‍നടപടി എടുക്കാമെന്ന് കേരളം വ്യക്തമാക്കി.

You might also like

-