ഡി.സി.സി അധ്യക്ഷൻമാരു കാര്യത്തിൽ എന്ന് തീരുമാനം ഉണ്ടായേക്കും സുധാകരൻ എ.ഐ.സി.സി നേതാക്കളുമായി കുടിക്കാഴ്ച്ചനടത്തും

ആലപ്പുഴ, കോട്ടയം ജില്ലകളിൽ രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് ഡി.സി.സി പട്ടികയ്ക് ഇന്ന് അന്തിമ രൂപം നൽകാനാണ് സാധ്യത. കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളൊഴികെ മറ്റ് എല്ലായിടത്തും ഒറ്റപ്പേരിലേക്ക് എത്താൻ കഴിഞ്ഞിട്ടുണ്ട്.

0

ഡൽഹി :കേരളത്തിലെ ഡി.സി.സി അധ്യക്ഷൻമാരെ പ്രഖ്യാപിക്കുന്നതുമായ ബന്ധപ്പെട്ട് എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറുമായും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കൂടിക്കാഴ്ച നടത്തും. മുതിർന്ന നേതാക്കളുടെ അഭിപ്രായം പരിഗണിക്കുന്നില്ലെന്ന ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പരാതിയെ തുടർന്നാണ് ഡി.സി.സി പട്ടിക സംബന്ധിച്ച് വീണ്ടും ഹൈക്കമാന്റ് ചർച്ചകളിലേക്ക് പോകുന്നത്. നിലവിൽ നൽകിയിരിക്കുന്ന ചുരുക്ക പട്ടികയിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ല. അതേസമയം,

ആലപ്പുഴ, കോട്ടയം ജില്ലകളിൽ രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് ഡി.സി.സി പട്ടികയ്ക് ഇന്ന് അന്തിമ രൂപം നൽകാനാണ് സാധ്യത. കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളൊഴികെ മറ്റ് എല്ലായിടത്തും ഒറ്റപ്പേരിലേക്ക് എത്താൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ കൂടി സമവായമായാൽ ഡി.സി.സി അദ്ധ്യക്ഷൻമാരുടെ പട്ടിക ഉടൻ തന്നെ ഹൈക്കമാന്റ് പ്രഖ്യാപിക്കും.

അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളം ഡി.സി.സി. ഓഫീസിന് മുന്നിൽ പോസ്റ്റർ. വി.ഡി. സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റർ. മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്.

You might also like