സുധേഷ് കുമാർ ഡി.ജി.പി ആയേക്കും ടോമിൻ ജെ തച്ചങ്കരിയെ ഒഴുവാക്കി

സുദേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നിവരെയാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്

0

ഡൽഹി :സംസ്ഥാനത്തെ പുതിയ ഡി.ജി.പി നിയമന പട്ടികയില്‍ നിന്ന് ടോമിന്‍ തച്ചങ്കരി പുറത്ത്. യു പി എസ് സി യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്. സുദേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നിവരെയാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ഡി.ജി.പി റാങ്കുള്ളത് സുദേഷ് കുമാറിനും സന്ധ്യക്കുമാണ്. അനില്‍കാന്തിന് എ ഡി ജി പി റാങ്കാണുള്ളത്.
ടോമിൻ ജെ തച്ചങ്കരി അടക്കം ഒൻപത് പേരുടെ പേരുകൾ സംസ്ഥാനം കൈമാറിയിരുന്നു. സീനിയോരിറ്റി പരി​ഗണിച്ചാൽ ഡി.ജി.പി സ്ഥാനത്തേക്ക് പട്ടികയിൽ മുന്നിലുള്ളത് സുധേഷ് കുമാറാണ്. നിലവിൽ വിജിലൻസ് ഡയറക്ടറാണ് സുധേഷ് കുമാർ. തുടർന്ന് യഥാക്രമം ബി സന്ധ്യയും അനിൽ കാന്തുമാണ്. 1987 ബാച്ച് ഐ.പി.എസ് ഉദ്യോ​ഗസ്ഥനാണ് സുധേഷ് കുമാർ. മറ്റ് രണ്ടു പേരും 1988 ബാച്ചുകരാണ്. ടോമിൻ ജെ തച്ചങ്കരി ഉൾപ്പടെ ആറ് പേരെ ഒഴിവാക്കിയാണ് അന്തിമ പട്ടിക പുറത്തിറക്കിയത്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി വി.പി ജോയ് ഐ.എ.എസ് എന്നിവരും യോ​ഗത്തിൽ പങ്കെടുത്തിരുന്നു.

സീനിയോറിറ്റിയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അരുണ്‍കുമാര്‍ സിന്‍ഹ ഡി.ജി.പി സ്ഥാനത്തേക്ക് വരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതിനാല്‍ അദ്ദേഹത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.ഈ മൂന്ന് പേരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് നല്‍കും. ഇതില്‍ നിന്ന് ഒരാളെ ലോക്‌നാഥ് ബെഹ്‌റയുടെ പിന്‍ഗാമിയായി സംസ്ഥാന സര്‍ക്കാറിന് നിയമിക്കാം. ഡി ജി പി റാങ്കുള്ള സുദേഷ് കുമാറും സന്ധ്യയും വേണ്ടന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രമാണ് അനില്‍കാന്തിന് അവസരം ലഭിക്കുക

You might also like

-