ഇ ഡി ക്കെതിരെ മൊഴി വനിതാ പോലീസുകാർക്കെതിരെ കേസ്സെടുക്കാൻ നീക്കം

ഇ ഡി ക്കെതിരെ കൂടുതൽ പോലീസുകാർ മൊഴിനൽകുത്താമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരെ ഭയപെടുലുത്തുന്ന രീതിയിലുള്ള നടപടികളുമായി അന്വേഷണ സംഘം മുന്നോട്ടു പോകുന്നത് .

0

കൊച്ചി:തിരുവനന്തപുരം സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇ ഡി ക്കെതിരെ മൊഴി നൽകിയ വനിതാ പോലീസ്സുകാര്ക്കെതിരെ പ്രതികാര നടപടികളുമായി അന്വേഷണ സംഘം സ്വപ്‍നയെ ഇഡി ഉദ്യോഗ്സഥര്‍ ഭീഷണിപ്പെടുത്തിയെന്ന് മൊഴി നല്‍കിയ വനിതാ കോണ്‍സ്റ്റബിള്‍മാരെ ചോദ്യംചെയ്യാനാണ് തീരുമാനം . കൊച്ചിയിലെ പൊലീസുകാരായ റജി മോള്‍, സിജി വിജയന്‍ എന്നിവരെയാണ് ചോദ്യംചെയ്യുക. ഇവർക്കെതിരെ കേസെടുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.ഇ ഡി ക്കെതിരെ കൂടുതൽ പോലീസുകാർ മൊഴിനൽകുത്താമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരെ ഭയപെടുലുത്തുന്ന രീതിയിലുള്ള നടപടികളുമായി അന്വേഷണ സംഘം മുന്നോട്ടു പോകുന്നത് .

ഇഡി കസ്റ്റഡിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്‍നക്ക് മേല്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്നായിരുന്നു പൊലീസുകാരുടെ മൊഴി. ക്രൈംബ്രാഞ്ച് സംഘത്തിനാണ് പൊലീസുകാര്‍ മൊഴി നല്‍കിയത്. പൊലീസുകാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഇഡിയുടെ വാദം