സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.ജയസൂര്യയും അന്ന ബെന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി

മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനു വേണ്ടി ജിയോ ബേബി ഏറ്റുവാങ്ങി. സാംസ്കാരിക ഊർജം പകരുന്ന ചിത്രങ്ങൾക്കാണ് ഇത്തവണ അവാർഡ് ലഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

0

തിരുവനന്തപുരം | കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓ‍ഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനുളള പുരസ്കാരം കപ്പേളയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി.മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് നടൻ ജയസൂര്യ പറഞ്ഞു. ബെസ്റ്റ് ആക്ടർ എന്ന് സ്വയം വിശ്വസിക്കുന്നില്ലെന്നും ബെറ്റർ ആക്ടർ ആകാനാണ് ശ്രമമെന്നും ജയസൂര്യ കൂട്ടിച്ചേർത്തു. മികച്ച നടിക്കുള്ള അംഗീകാരം കിട്ടിയതിന് അന്നാ ബെൻ ദൈവത്തോട് നന്ദി പറഞ്ഞു.

മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനു വേണ്ടി ജിയോ ബേബി ഏറ്റുവാങ്ങി. സാംസ്കാരിക ഊർജം പകരുന്ന ചിത്രങ്ങൾക്കാണ് ഇത്തവണ അവാർഡ് ലഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര രംഗത്തെ വിവിധ വിഭാഗങ്ങളിലായി 48 അവാർഡുകളാണ് വിതരണം ചെയ്തത്. എം.ജയചന്ദ്രന്റെ നേതൃത്വത്തിൽ പ്രിയഗീതം എന്ന സംഗീത പരിപാടിയും ചടങ്ങിൽ അരങ്ങേറി.ചടങ്ങിൽ 2020ലെ ചലച്ചിത്ര അവാർഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം മന്ത്രി പി.രാജീവ്, കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ഇക്കൊല്ലത്തെ രാജ്യാന്തര ഡോക്യുമെൻററി, ഹ്രസ്വചിത്രമേളയുടെ പോസ്റ്ററിന്റെ പ്രകാശനകർമ്മവും ചടങ്ങിൽ നടന്നു.

 

ഇന്ത്യാവിഷൻ മീഡിയ ആപ്പ് ഡൗൺലോഡ് ചെയ്യൂ

https://m.apkpure.com/apkpure-app.html?icn=aegon&ici=text_detail-apk-m

You might also like