പൗരത്വ നിയമഭേദഗതി ഗവർണ്ണറുടെ വാദത്തെ തള്ളി സ്‌പീക്കർ അധികാരകേന്ദ്രം സംസ്ഥാന സർക്കാർ തന്നെ

ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് യഥാര്‍ഥ അധികാരകേന്ദ്രമെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിന്റെ പരിധി എല്ലാവരും ഓര്‍ക്കേണ്ടതാണെന്നും സ്പീക്കര്‍ പറഞ്ഞു

0

തിരുവനന്തപുരം :പൗരത്വ നിയമഭേദഗതിക്ക് എതിരെ സുപ്രീം കോടതിയില്‍ പോകുന്നതിന് അനുമതി തേടണമെന്ന ഗവര്‍ണറുടെ വാദത്തെ തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും രംഗത്ത്. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് യഥാര്‍ഥ അധികാരകേന്ദ്രമെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിന്റെ പരിധി എല്ലാവരും ഓര്‍ക്കേണ്ടതാണെന്നും സ്പീക്കര്‍ പറഞ്ഞു.ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകരുത്. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തന്നെയാണ് അധികാരകേന്ദ്രം. ഒരിടത്ത് രണ്ട് അധികാരകേന്ദ്രമുണ്ടായാല്‍ ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ നിയമലംഘനമുണ്ടായിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലനും നേരത്തെ പ്രതികരിച്ചിരുന്നു. ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് നിയമലംഘനങ്ങള്‍ ഉണ്ടായിട്ടില്ല. അങ്ങനെയൊന്ന് ഞങ്ങളുടെ അറിവില്‍ പെട്ടിട്ടില്ല.സമ്മതം വാങ്ങണം എന്ന് ഭരണഘടനയിലോ റൂള്‍സ് ഓഫ് ബിസിനസ്സിലോ നിയമസഭ നിയന്ത്രിക്കുന്ന ചട്ടങ്ങളിലോ ഒന്നുമില്ല. ഗവര്‍ണറെ അറിയിക്കണം എന്നുമാത്രമാണ്. ഗവര്‍ണറുടെ അധികാരം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.

You might also like

-