പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ എസ്എഫ്‌ഐ; സുപ്രീംകോടതിയില്‍

രാജ്യത്തു പൗരന്മാരാകുന്നതും അല്ലാതാകുന്നതും മതത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നത്‌ ഭരണഘടനയ്‌ക്ക്‌ വിരുദ്ധമാണെന്ന്‌ എസ്‌എഫ്‌ഐ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു

0

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്‌ത്‌ എസ്‌എഫ്‌ഐ സുപ്രീം കോടതിയിൽഹർജി നൽകി . നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്‌എഫ്‌ഐ സുപ്രീംകോടതിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്

രാജ്യത്തു പൗരന്മാരാകുന്നതും അല്ലാതാകുന്നതും മതത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നത്‌ ഭരണഘടനയ്‌ക്ക്‌ വിരുദ്ധമാണെന്ന്‌ എസ്‌എഫ്‌ഐ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു ഈ നിയമം ഇന്ത്യൻ ഭരണഘടനാ നൽകുന്നഅവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയിൽ പറയുന്നുണ്ട് പൗരത്വ നിയത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ പ്രതിനിധീകരിച്ചാണ്‌ എസ്‌എഫ്‌ഐ നിയമപോരാട്ടത്തിന്‌ ഒരുങ്ങുന്നതെന്ന്‌ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌, സെക്രട്ടറി വി പി സാനു എന്നിവർ പറഞ്ഞു.ഭരണഘടനനയുടെ 14-ാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണ് പാര്‍ലമെന്റ് പാസാക്കിയ നിയമമെന്ന്‌ ഹർജിയിൽ പറയുന്നു.

You might also like

-