എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ

കൊറോണ പ്രോട്ടോകോൾ പ്രകാരം നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നടക്കുക.നുങ്കമ്പാക്കത്തെ വസതിയിൽ നിന്നും മൃതദേഹം റെഡ് ഹിൽ ഫാം ഹൗസിൽ എത്തിച്ചു

0

ചെന്നൈ: ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ പതിനൊന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. കൊറോണ പ്രോട്ടോകോൾ പ്രകാരം നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നടക്കുക.നുങ്കമ്പാക്കത്തെ വസതിയിൽ നിന്നും മൃതദേഹം റെഡ് ഹിൽ ഫാം ഹൗസിൽ എത്തിച്ചു. ഇന്നലെ ഉച്ചയോടെയാണ് എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചത്. കൊറോണയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ആഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ചികിത്സയിൽ ഇരിക്കെ ആഗസ്റ്റ് 13 ന് രാത്രിയോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.

അഞ്ചു പതിറ്റാണ്ടിലേറെ തെന്നിന്ത്യൻ ചലച്ചിത്ര സംഗീത രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. നാൽപ്പതിനായിരത്തിലധികം പാട്ടുകൾ പാടിയ അദ്ദേഹം നാലു ഭാഷകളിലായി അൻപതോളം സിനിമകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.

You might also like

-