വിവാഹമോചന വാർത്തകൾ സ്ഥിരീകരിച്ച് ഗായിക വൈക്കം വിജയലക്ഷ്മി

"ഞങ്ങൾ തന്നെയാണ് പിരിയാൻ തീരുമാനിച്ചത്. ആരും പ്രേരിപ്പിച്ചതല്ല. അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ. ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങൾ തന്നെ തീരുമാനിച്ചതായതിനാൽ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങൾ മറക്കുന്നത്"

0

കൊച്ചി : വിവാഹമോചന വാർത്തകൾ സ്ഥിരീകരിച്ച് ഗായിക വൈക്കം വിജയലക്ഷ്മി . ശരിയാവില്ലെന്ന് മനസിലായി തന്നെയാണ് പിരിയുന്നതെന്നും , ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നും വിജയലക്ഷ്മി പറയുന്നു.

‘” ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല, സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു. ‘ വിജയലക്ഷ്മി പറയുന്നു.ആരും പ്രേരിപ്പിച്ചതല്ല. അച്ഛനും അമ്മയ്‌ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ, ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ തന്നെ തീരുമാനിച്ചതായതിനാല്‍ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ മറക്കുന്നതെന്നും” വിജയലക്ഷ്മി പറഞ്ഞു

2018 ലാണ് തെന്നിന്ത്യൻ ചലച്ചിത്രമേഖലയിൽ തന്റേതായ ഇടം നേടിയ പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും മിമിക്രി കലാകാരൻ അനൂപും തിങ്കളാഴ്ച വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി.ഇന്റീരിയർ ഡിസൈനറായ അനൂപ് പാലാ സ്വദേശിയാണ്. സെപ്തംബർ 10ന് അവളുടെ വസതിയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.ഇരുവരും വിവാഹമോചനത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിന് പിന്നിലെ കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ വിജയലക്ഷ്മി. താൻ തന്നെയാണ് വിവാഹ മോചനത്തിന് മുൻ കൈയ്യെടുത്തതെന്നും വിജയലക്ഷ്മി പറയുന്നു. ഒരുമിച്ചുള്ള ജീവിതം അസഹനീയമായപ്പോഴാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും വിജയലക്ഷ്മി പറയുന്നു. ‘ഞാൻ തന്നെയാണ് വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ചത്. ഇത് ശരിയാവില്ലെന്ന് മനസിലായിരുന്നു. ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു.’

സെല്ലുലോയിഡ് എന്ന മലയാള ചിത്രത്തിലെ ഗാനത്തിലൂടെയാണ് വൈക്കം വിജയലക്ഷ്മി ജനപ്രിയയായത്. മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്.

You might also like