സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ,ഇന്ന് കെ റെയില്‍ പങ്കെടുക്കില്ല

എംജി രാധാകൃഷ്ണന്‍ മോഡറേറ്ററാകുന്ന സംവാദത്തില്‍ അലോക് കുമാര്‍ വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പങ്കെടുക്കും. ഇരുവരും കെ റെയില്‍ സംവാദത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു

0

തിരുവനന്തപുരം| സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10.30 മുതല്‍ ഉച്ചയക്ക് 1.30 വരെ പാണക്കാട് ഹാളിലാണ് പരിപാടി. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സംവാദത്തില്‍ കെ റെയില്‍ എം‍ഡി പങ്കെടുക്കില്ലെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കെ റെയിലിന്‍റെ വിശദീകരണം സംവാദത്തില്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എംജി രാധാകൃഷ്ണന്‍ മോഡറേറ്ററാകുന്ന സംവാദത്തില്‍ അലോക് കുമാര്‍ വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പങ്കെടുക്കും. ഇരുവരും കെ റെയില്‍ സംവാദത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു. സില്‍വര്‍ ലൈനിനെതിരെ വാദിക്കാന്‍ ആര്‍വിജി മേനോന്‍, ജോസഫ് സി മാത്യു എന്നിവരുമുണ്ടാകും. സില്‍വര്‍ ലൈനിനുവേണ്ടി വാദിക്കാന്‍ ഔദ്യോഗിക സംവാദത്തില്‍ പങ്കെടുത്ത കുഞ്ചറിയ പി ഐസക്, എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവരും ബദല്‍ സംവാദത്തിനെത്തും

You might also like