എല്ലാ ലൈറ്റുകളും ഒരേ സമയം നിര്‍ത്തിവച്ചാല്‍ ബ്ലാക്കഔട്ടിന് ഇടയാക്കും തീരുമാനത്തില്‍ പുന:പരിശോധന വേണമെന്ന മഹാരാഷ്ട്ര ഊര്‍ജമന്ത്രി

തീരുമാനം നടപ്പായാല്‍ അത് അടിന്തര സേവനങ്ങളെ ബാധിക്കുമെന്നും തീരുമാനത്തില്‍ പുന:പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.

0

ഏപ്രില്‍ അഞ്ചിന് വീട്ടിലെ വെളിച്ചമണച്ച്‌ ബാല്‍ക്കണിയില്‍ നിന്ന് ടോര്‍ച്ച്‌ തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര ഊര്‍ജമന്ത്രി ഡോ. നിതിന്‍ റാവത്ത്. തീരുമാനം നടപ്പായാല്‍ അത് അടിന്തര സേവനങ്ങളെ ബാധിക്കുമെന്നും തീരുമാനത്തില്‍ പുന:പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാ ലൈറ്റുകളും ഒരേസമയം ഓഫ് ചെയ്യുന്നത് വൈദ്യുതി വിതരണ ശൃംഖലയെ തകരാറിയാക്കും. ഇത് അടിന്തര സേവനങ്ങളെ ബാധിക്കും, ഒരേസമയം ലൈറ്റുകള്‍ അണയ്ക്കുന്നത് ഡിമാന്‍ഡിലും വിതരണത്തിലും വലിയ വ്യത്യാസങ്ങള്‍ക്ക് ഇടയാക്കും. ലോക്ക്ഡൗണ്‍ കാരണം, ഫാക്ടറി യൂണിറ്റുകള്‍ ഇല്ലാത്തതിനാല്‍ ആവശ്യം ഇതിനകം 23,000 മെഗാവാട്ടില്‍ നിന്ന് 13,000 മെഗാവാട്ടായി കുറഞ്ഞു.
‘എല്ലാ ലൈറ്റുകളും ഒരേ സമയം നിര്‍ത്തിവച്ചാല്‍, ഇത് ഒരു ബ്ലാക്കഔട്ടിന് ഇടയാക്കും, ഇത് അടിയന്തിര സേവനങ്ങളെയും ബാധിക്കും. സേവനങ്ങള്‍ പുന:സ്ഥാപിക്കാന്‍ 12-16 മണിക്കൂര്‍ വരെ എടുത്തേക്കാം. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ വൈദ്യുതി ഒരു അത്യാവശ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

You might also like

-