ബി.എസ്.-6 രജിസ്ട്രേഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ബി.എസ്.-4 വാഹനങ്ങള്‍ക്ക് വന്‍ ഇളവുകളുമായി ഷോറൂമുകള്‍

0

ഏപ്രില്‍ ഒന്നുമുതല്‍ ബി.എസ്.-6 രജിസ്ട്രേഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ബി.എസ്.-4 വാഹനങ്ങള്‍ക്ക് വന്‍ ഇളവുകളുമായി ഷോറൂമുകള്‍. ഇരുചക്ര വാഹനങ്ങള്‍ക്ക് 18,000 വരെയും കാറുകള്‍ക്ക് 20,000 വരെയും ഇളവുകളായാണ് ഷോറൂമുകള്‍ രംഗത്തെത്തിയത്. ജനുവരിക്കുള്ളില്‍ ബി.എസ്.-4 പൂര്‍ണമായി വിറ്റഴിക്കാനായിരുന്നു കമ്ബനികളുടെ തീരുമാനം.


ബി.എസ്.-6 ല്‍ കൂടുതലായും ഇറങ്ങുന്നത് പെട്രോള്‍ വണ്ടികളാണ്. ഡീസല്‍ വാഹനങ്ങളോട് പ്രത്യേക താത്പര്യം കാണിച്ച ഇടമായാണ് കേരളത്തെ കമ്ബനികള്‍ കണ്ടത്. വാഹനങ്ങള്‍ പുറംന്തള്ളുന്ന മലിനീകരണത്തില്‍ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍ നിബന്ധനകളുമായി രംഗത്തെത്തിയപ്പോള്‍ ഡീസല്‍ വാഹനങ്ങളെ കാര്യമായി ബാധിച്ചു.

ബി.എസ്.-6 വാഹനങ്ങള്‍ ഇതിനകം മാര്‍ക്കറ്റില്‍ ഇറങ്ങിക്കഴിഞ്ഞു. മലിനീകരണം കുറയ്ക്കാനുള്ള ഈ വരവ് ഇഷ്ടപ്പെട്ടവര്‍ ബി.എസ്.-4 നോട് അത്ര സ്‌നേഹം കാണിക്കുന്നില്ല.2015-ന് ശേഷം 39 ശതമാനമായിരുന്ന പെട്രോള്‍ വാഹന വിപണി 57 ശതമാനമായി ഉയര്‍ന്നു. 61 ശതമാനമുണ്ടായിരുന്ന ഡീസല്‍ വാഹനങ്ങളുടെ വില്‍പന 43 ആയി കുറയുകയുംചെയ്തു. കൂടാതെ ഡീസല്‍-പെട്രോള്‍ വിലയില്‍ ഏഴുരൂപയോളം മാത്രം വ്യത്യാസമായതും ആളുകളെ പെട്രോളിലേക്ക് ആകര്‍ഷിച്ചു.

You might also like

-