ശിവശങ്കറിനെ സർവീസിൽനിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

അഖിലേന്ത്യാ സര്‍വീസിലെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നാണ് കമ്മിറ്റി കണ്ടെത്തിയത്. വകുപ്പ്തല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0

തിരുവനതപുരം :മുൻ ഐ.ടി സെക്രട്ടറി ശിവശങ്കറിനെ സർവീസിൽനിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കർ ലംഘിച്ചതായ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി.സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും അടങ്ങിയ സമിതിയെ ആണ് ചുമതലപ്പെടുത്തിയിരുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യും. അഖിലേന്ത്യാ സര്‍വീസിലെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നാണ് കമ്മിറ്റി കണ്ടെത്തിയത്. വകുപ്പ്തല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ടിലെ മറ്റു വിവരങ്ങള്‍ പരിശോധിച്ചശേഷം അടുത്ത നടപടികളിലേക്ക് കടക്കും. ഓള്‍ ഇന്ത്യാ സര്‍വീസിന് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ഇതേ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2000ലാണ് ശിവശങ്കറിന് സ്ഥാനക്കയറ്റത്തിലൂടെ ഐ.എ.എസ് ലഭിക്കുന്നത്. ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവർത്തിക്കവെയാണ് സ്വര്‍ണകടത്തില്‍ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ശക്തമായ ആരോപണം ഉയരുന്നത്.

 

 

 

 

 

 

 

You might also like