നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റൂര്‍ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്.

0

കൊച്ചി: പ്രശസ്ത നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍.വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റൂര്‍ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്.ഷംനയുടെ മാതാവ് നല്‍കിയ പരാതിയില്‍ കൊച്ചി മരട് പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി

അതേസമയം വിവാഹാലോചനയുമായി എത്തിയവരാണ് ഭീക്ഷണി പെടുത്തി പണം തട്ടാൻ ശ്രമത്തിച്ചവരെന്നു ഷംന പറഞ്ഞു

.“തനിക്ക് വേണ്ടി വിവാഹ ആലോചനയുമായി വന്നവര്‍ ഒരാഴ്ചകൊണ്ട് കുടുംബവുമായി അടുത്തെന്ന് ഷംന പറഞ്ഞു. .കോവിഡ് കാലമായതിനാല്‍ നേരിട്ട് പോയി വിവരങ്ങള്‍ അന്വേഷിക്കാനായില്ല. വരനായി വന്നയാള്‍ പണം ചോദിച്ചതോടെയാ സംശയം തോന്നിയത്. പരാതിപ്പെട്ടതും വെളിപ്പെടുത്തിയതും മറ്റാരും .പരാതിപ്പെട്ടതും വെളിപ്പെടുത്തിയതും മറ്റാരും തട്ടിപ്പിനിരയാകാതിരിക്കാനാണെന്നും ഷംന കാസിം പറഞ്ഞു

പ്രതികളായ നാല് പേര്‍ വീട്ടിലെത്തിയ ശേഷം നടിയുടെ വീടും പരിസരവും വീഡിയോയിൽ പകർത്തിയെന്നും നടിയെ ഫോണില്‍ വിളിച്ച് ലക്ഷങ്ങള്‍ ആവശ്യപ്പെട്ടെന്നുമാണ് പരാതി. പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്തറിഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് നടിയുടെ മാതാവ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.തുടർന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ രാത്രി മരട് പോലീസ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ നിരവധി പരാതികള്‍ മറ്റ് പോലീസ് സ്റ്റേഷനുകളിലുണ്ട്.