ഹണിട്രാപ്പ് ഒരുക്കി അഞ്ചു ലക്ഷം തട്ടാൻ ശ്രമിച്ച കേസിൽ യുവതിയടക്കം 7 പേർ പിടിയിൽ

ഫോണിലൂടെ പരിചയപ്പെട്ട യുവാവിനെ ഫസീല വിളിച്ചു വരുത്തി നഗ്നചിത്രങ്ങളെടുത്ത ശേഷം പണം ആവശ്യപ്പെടുകയായിരുന്നു. ഫസീല യുവാവിന്റെ ഫോണിലേക്ക് വിളിച്ചാണ് ബന്ധം സ്ഥാപിച്ചത് . പിന്നീട് നേരിൽ കാണണമെന്നാവശ്യപ്പെട്ട് യുവാവിനെ കോട്ടക്കലിലേക്ക് വിളിച്ചു വരുത്തി.

0

മലപ്പുറം | യുവതി അടക്കമുള്ള ഹണിട്രാപ്പ് സംഘത്തെ തന്ത്രപൂർവ്വം വലയിലാക്കി കോട്ടക്കൽ പോലീസ്. 40 കാരികായ യുവതി അടക്കം 7 പേരാണ് അറസ്റ്റിലായത്.കൊണ്ടോട്ടി കാലൂത്ത് വളപ്പിൽ ഫസീല(40), തിരൂർ മംഗലം വാളമരുതൂർ പുത്തൻപുരയിൽ ഷാഹുൽ ഹമീദ്(30), കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് പെരുപറമ്പിൽ നിസാമുദ്ദീൻ, കോട്ടക്കൽ സ്വാഗതമാട് പാലത്തറ തൈവളപ്പിൽ നസീറുദ്ദീൻ(30), കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് മലട്ടിക്കൽ വീട്ടിൽ അബ്ദുൽ റഷീദ് (36), കോട്ടക്കൽ പൂഴിക്കുന്ന് ചങ്ങരംചോല മുബാറക്ക്(32), തിരൂർ ബിപി അങ്ങാടി പാറശ്ശേരി കളത്തിൽപറമ്പിൽ അബ്ദുൽ അസീം (28) എന്നിവരാണ് പിടിയിലായത്. അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘമാണ് അറസ്റ്റിലായത് .
മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയും ഡ്രൈവറുമായ യുവാവിനെ ഹണി ട്രാപ്പിൽ പ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. 45കാരിയായ കൊണ്ടോട്ടി സ്വദേശിനി ഫസീലയാണ് കേസിലെ ഒന്നാം പ്രതി .

ഫോണിലൂടെ പരിചയപ്പെട്ട യുവാവിനെ ഫസീല വിളിച്ചു വരുത്തി നഗ്നചിത്രങ്ങളെടുത്ത ശേഷം പണം ആവശ്യപ്പെടുകയായിരുന്നു. ഫസീല യുവാവിന്റെ ഫോണിലേക്ക് വിളിച്ചാണ് ബന്ധം സ്ഥാപിച്ചത് . പിന്നീട് നേരിൽ കാണണമെന്നാവശ്യപ്പെട്ട് യുവാവിനെ കോട്ടക്കലിലേക്ക്
വിളിച്ചു വരുത്തി. കാറിൽ സഞ്ചരിക്കുമ്പോൾ സംഘത്തിലെ മറ്റുള്ളവരെത്തി യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഫാസീലയോടൊപ്പമുള്ള വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം ആവശ്യപ്പെട്ടു.തുടർന്നാണ് യുവാവ് പൊലീസിൽ പരാതി നൽകിയത് . പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് കോട്ടക്കൽ എസ്.എച്ച്.ഒ എം.കെ.ഷാജിയുടെ നേതൃ ത്വത്തിലുള്ള പൊലീസ് പ്രതികളെ പിടികൂടിയത്.തട്ടിപ്പ്സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായാണ് സൂചനയെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു . പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

-

You might also like

-