ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ 7 പേര്‍ മണ്ണിനടിയില്‍ കുടുങ്ങി ,17 പേരെ രക്ഷപെടുത്തി

4 കുട്ടികള്‍ അടക്കം ഏഴു പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. പൂവഞ്ചിയില്‍ 5 പേരും, നാരകംപുഴയില്‍ ഒരാളെയും മാക്കോച്ചിയില്‍ ഒരാളെയുമാണ് കാണാതായത്.17 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ദുരന്തനിവാരണസേന സംഭവസ്ഥലത്തേക്ക് തിരിച്ചു.പൂവഞ്ചി - മാക്കോച്ചി റോഡ് തകര്‍ന്നു. അഞ്ചു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂട്ടിക്കലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കു നാട്ടുകാര്‍ കാവലിരിക്കുകയാണ്.

0

പീരുമേട് : ഇടുക്കി കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ 7 പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കുടിക്കുന്നതായി വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഞ്ചുപേരെ പൂഞ്ചിയിലും ഒരാളെ മുക്കുളത്തുമാണ് കാണാതായത്. 17 പേരെ രക്ഷപെടുത്തി. ഇടുക്കിയിലെ വാഴവര, അഞ്ചുരുളി എന്നിവിടങ്ങളിലും കൃഷിസ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടായി. ഇവിടങ്ങളില്‍ ആളപായമില്ല. പൂഞ്ചിയില്‍ അഞ്ചുവീടുകള്‍ ഒഴുകിപ്പോയി.

4 കുട്ടികള്‍ അടക്കം ഏഴു പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. പൂവഞ്ചിയില്‍ 5 പേരും, നാരകംപുഴയില്‍ ഒരാളെയും മാക്കോച്ചിയില്‍ ഒരാളെയുമാണ് കാണാതായത്.17 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ദുരന്തനിവാരണസേന സംഭവസ്ഥലത്തേക്ക് തിരിച്ചു.പൂവഞ്ചി – മാക്കോച്ചി റോഡ് തകര്‍ന്നു. അഞ്ചു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂട്ടിക്കലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കു നാട്ടുകാര്‍ കാവലിരിക്കുകയാണ്. വാഹനങ്ങള്‍ കടന്നുപോകാത്തതിനാല്‍ മൃതദേഹങ്ങള്‍ സ്ഥലത്തുനിന്നും മാറ്റാന്‍ പോലും കഴിഞ്ഞിട്ടില്ല.സംഭവ സ്ഥലത്തേയ്ക്ക് രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്തതും ഇവിടെയുള്ളവര്‍ക്ക് പുറത്തേയ്ക്ക് പോകാന്‍ കഴിയാത്തതുമാണ് പ്രശ്നം. നിലവില്‍ 6 മൃതദേഹങ്ങള്‍ക്കു കാവലിരിക്കുകയാണ് നാട്ടുകാര്‍.കൂട്ടിക്കല്‍ പഞ്ചായത്തിലെ കാവാലി , പ്ലാപ്പള്ളി എന്നിവടങ്ങളില്‍ നിന്നായി 6 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടലുണ്ടായതിന് 3 കി.മീ അകലെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം കൊക്കയാറിലേക്ക് തിരിച്ചു. രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല. ഇടുക്കിയില്‍ പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ പറഞ്ഞു.സംഭവ സ്ഥലത്തേയ്ക്ക് രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്തതും ഇവിടെയുള്ളവര്‍ക്ക് പുറത്തേയ്ക്ക് പോകാന്‍ കഴിയാത്തതുമാണ് പ്രശ്നം.രൂക്ഷമാക്കിയിട്ടുണ്ട്

മഴ കനക്കുന്നു സാഹചര്യത്തിൽ സുരക്ഷാ മുൻ കരുതലിന്റെ ഭാഗമായി ഇടുക്കി ഇരട്ടയാർ ഡാമിന്റെ ഷട്ടറുകൾ രാത്രി 8.30-ന് 10 സെന്റിമീറ്റർ ഉയർത്തി വെള്ളം ചിന്നാർ പുഴയിലേക്ക് തുറന്നു വിടുമെന്നും , ചിന്നാർ പെരിയാർ തീരവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ സമിതി അറിയിച്ചു.

കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴ ഇന്ന് ആറു മണിക്ക് ശേഷമാണ് മഴയും ഇടിമിന്നലും ശക്തമായത് തിരുവമ്പാടി അങ്ങാടിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു അതിനിടെ കോടഞ്ചേരി ചെമ്പ് കടവിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതായി സൂചനയുണ്ട്

തൃശൂർ ജില്ലയിലെ താലൂക്ക് മാന്നാമംഗലം വില്ലേജിൽ മരോട്ടിച്ചാൽ ദേശത്ത് തൊഴിലുറപ്പ് ജോലിചെയ്തിരുന്ന 19 സ്ത്രീകൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു. സാരമായി പരിക്കേറ്റ 5 പേര് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.അതേസമയം കാഞ്ഞിരപ്പിള്ളി താലൂക്കില്‍ 16 പേരെ കാണാതായി’; എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു

 

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന പുതുക്കിയ ദിനാന്തരീക്ഷാവസ്ഥ (weather)

പുറപ്പെടുവിച്ച സമയം: 07.16 PM 16.10.2021

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നും കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

You might also like

-