പരിശോധനയ്ക്ക് അയച്ച് ഏഴ് സാമ്പിളുകൾ കൂടി നിപ നെഗറ്റീവ്

274 പേർ സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ ഏഴ് പേർക്കാണ് രോഗലക്ഷണങ്ങളുള്ളത്.പ്രദേശത്ത് നടത്തിയ വീടുകൾ കേന്ദ്രീകരിച്ചുള്ള സർവേയിൽ അസ്വാഭാവിക മരണം ഒന്നും കണ്ടെത്താനായില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പ്രദേശത്ത് 89 പേർക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് പരിശോധനയ്ക്ക് അയച്ച് ഏഴ് സാമ്പിളുകൾ കൂടി നിപ നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. ഇത് വരെ 68 പേരുടെ സാമ്പിളുകൾ നെഗറ്റീവായി, 274 പേർ സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ ഏഴ് പേർക്കാണ് രോഗലക്ഷണങ്ങളുള്ളത്.പ്രദേശത്ത് നടത്തിയ വീടുകൾ കേന്ദ്രീകരിച്ചുള്ള സർവേയിൽ അസ്വാഭാവിക മരണം ഒന്നും കണ്ടെത്താനായില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പ്രദേശത്ത് 89 പേർക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ട്. 2 മൊബൈൽ ടീം സ്ഥലത്ത് പരിശോധന നടത്തും. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ടെയ്ൻമെൻ്റ് സോൺ ആക്കി അടച്ചിടുന്നത് കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശം അനുസരിച്ചാണെന്നും ആരോഗ്യമന്ത്രി പറയുന്നു.

നിപ റിപ്പോർട്ട് ചെയ്ത ചാത്തമംഗലത്തും സമീപ പഞ്ചായത്തുകളിലും ആരോഗ്യ പ്രവർത്തകരുടെ വീട് കയറിയുള്ള സർവേയും
ഇന്ന് പൂർത്തിക്കി . സമ്പർക്ക പട്ടികയിൽ ഉള്ളവർ എല്ലാവരും നിർബന്ധമായും ക്വാറന്‍റൈന്‍ പൂർത്തിയാക്കണം.സമ്പർക്ക പട്ടികയിൽ 47 പേർ മറ്റു ജില്ലകളിൽ ഉള്ളവരാണ്. നിലവിൽ ടെസ്റ്റ് റിസൾട്ട് നെഗറ്റീവായവരെ മൂന്ന് ദിവസം കൂടി നിരീക്ഷിക്കും. ഇതിന് ശേഷം ഇവർക്ക് വീട്ടിൽ ക്വാറന്‍റൈന്‍ സൗകര്യം ഉണ്ടെങ്കിൽ മാത്രം ഐസൊലേഷൻ മാനദണ്ഡം പാലിച്ച് ക്വാറന്‍റൈന്‍ വീട്ടിൽ പൂർത്തിയാക്കാൻ അനുവദിക്കും.

You might also like

-