കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി.
വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി. സർവകലാശാല അപീൽ നിലനിൽക്കും.
കൊച്ചി: കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി. സർവകലാശാല അപീൽ നിലനിൽക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദ് ചെയ്തു. സർവകലാശാലയ്ക്ക് മറുപടി നൽകാൻ അവസരമുണ്ടായില്ല. നടപടിക്രമങ്ങൾ പാലിക്കാതെ ആണ് സിംഗിൾ ബെഞ്ച് വിധി എന്ന് ഡിവിഷൻ ബെഞ്ച് മറുപടി നൽകി. യുജിസി മാനദണ്ഡങ്ങളും സർവകലാശാല നിയമവും പരിശോധിച്ചില്ല. അനീതിയെന്ന് വിദ്യാർഥികൾ പ്രതികരിച്ചു.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മുന്‍ വിസിമാരുടെയും പ്രൊ വി സി മാരും രംഗത്തെത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ഏറെ നാളായി സമരത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് 16 വിദ്യാര്‍ഥികളെ സര്‍വകലാശാല സസ്പെന്റ് ചെയ്തിട്ടുണ്ട്.
പഠനവകുപ്പുകളിലെ സെമസ്റ്റര്‍ പരീക്ഷ ആരംഭിക്കുകയാണ്. കഴിഞ്ഞ 60 ദിവസമായി സസ്പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പ്രസ്തുത നിര്‍ദേശം കണക്കിലെടുത്തും വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ചും ആ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും സമരവുമായി ബന്ധപ്പെട്ട ഇതര വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മുന്‍ വിസിമാരും പ്രൊ വി സി മാരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.