കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എം ജി രാജമാണിക്യത്തെ മാറ്റിയതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ജിഎന്‍എ വൈദ്യുതി കരാറിന്റെ മറവില്‍ വന്‍ അഴിമതിക്കുള്ള നീക്കമാണ് നടക്കുന്നതെന്ന വാര്‍ത്തകള്‍ അതീവ ഗുരുതരമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എം ജി രാജമാണിക്യത്തെ മാറ്റിയതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജിഎന്‍എ വൈദ്യുതി കരാറിന്റെ മറവില്‍ വന്‍ അഴിമതിക്കുള്ള നീക്കമാണ് നടക്കുന്നതെന്ന വാര്‍ത്തകള്‍ അതീവ ഗുരുതരമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. കൃത്യമായ ഇടപെടലുകളിലൂടെയും കാര്യക്ഷമമായ മാനേജ്മെന്റിലൂടെയും പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം, യാതൊരു നീതീകരണവുമില്ലാത്ത കരാറുകളില്‍ ഏര്‍പ്പെട്ട് സംസ്ഥാന ഖജനാവ് കൊള്ളയടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാകാന്‍ സാധ്യത നിലനില്‍ക്കെ, റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനിയില്‍ നിന്ന് യൂണിറ്റിന് 8.63 രൂപ നിരക്കില്‍ 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് നീക്കം. ആവശ്യമില്ലാത്ത പകല്‍സമയത്ത് വൈദ്യുതി വാങ്ങിക്കൂട്ടുന്ന ഈ നടപടി സംസ്ഥാനത്തിന് 727 കോടി രൂപയുടെ അധിക ബാധ്യത വരുത്തിവെക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബോര്‍ഡും വകുപ്പ് മന്ത്രിയും വിയോജിപ്പ് അറിയിച്ചിട്ടും, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലൂടെ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി കരാറുമായി മുന്നോട്ടുപോകുകയാണെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെ ശക്തമായി എതിര്‍ത്തതിനാണ് ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും വാര്‍ത്തകള്‍ വ്യക്തമാക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

You might also like

-