മാസപ്പടികേസ് ,പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി

മാസപ്പടി കേസിൽ പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതോടെ സിപിഎഎം നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. ഇഡി കണ്ടെത്തിയ തെളിവുകളിൽ നേരിട്ട് കേസെടുത്താൽ വൻ ഡീൽ ആരോപണം കോൺ​ഗ്രസിനെതിരെ വരും എന്ന വിലയിരുത്തൽ നിലവിലുണ്ട്

കൊച്ചി| സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഇഡി കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി.

മാസപ്പടി കേസിൽ പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതോടെ സിപിഎഎം നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. ഇഡി കണ്ടെത്തിയ തെളിവുകളിൽ നേരിട്ട് കേസെടുത്താൽ വൻ ഡീൽ ആരോപണം കോൺ​ഗ്രസിനെതിരെ വരും എന്ന വിലയിരുത്തൽ നിലവിലുണ്ട്. കൂടാതെ, കർത്തയുടെ ഡയറിക്കുള്ളിൽ കോൺ​ഗ്രസ് നേതാക്കളുടെ പേരുകളും ഉണ്ട്. അതുകൊണ്ടുതന്നെ ഡയറിക്കുറിപ്പ് വെച്ച് അഴിമതി കേസ് എടുക്കാനാവില്ലെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ, കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ കത്തിൽ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈക്കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. പ്രാഥമിക പരിശോധന നടത്തിയാണ് തങ്ങൾ തെളിവ് കൈമാറിയതെന്നും അതിന് മേൽ വീണ്ടും പ്രാഥമിക പരിശോധന എന്തിനെന്നുമായിരുന്നു ഇഡി നിലപാട്.

സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണ ടി ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡിജിപിയ്ക്ക് നൽകിയ റിപ്പോർട്ട് പുറത്തുവന്നു . പിണറായി വിജയന് ലഭിച്ചത് കൈക്കൂലിപ്പണമെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബർ 9നാണ് കത്ത് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ഇഡി കത്തയച്ചത്.

ഐ.ടി കൺസൾട്ടൻസി, മാർക്കറ്റിംഗ് സേവനങ്ങൾ എന്ന വ്യാജേന സിഎംആർഎൽ ആകെ 2.78 കോടി രൂപ നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു. എക്സാലോജിക് സൊല്യൂഷൻസുമായി പ്രതിമാസം 3 ലക്ഷം രൂപ റിട്ടെയ്നർ ആയി ഒരു സർവീസ് ലെവൽ എഗ്രിമെന്റ് ഉണ്ടാക്കി, ഒപ്പം വീണ ടിയെ വ്യക്തിപരമായി പ്രതിമാസം 5 ലക്ഷം രൂപ നിരക്കിൽ ഐ.ടി & മാർക്കറ്റിംഗ് കൺസൾട്ടന്റായി നിയമിച്ചു. എന്നാൽ വീണ ടിയോ അവരുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസോ യാതൊരു സേവനവും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച തുക പിണറായി വിജയന് കൈക്കൂലിയായി നൽകിയതാണെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നു.
വീണയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ വിശകലനം ചെയ്തതിൽ നിന്ന് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾ വഴി അനധികൃതമായി പണം കൈമാറ്റം ചെയ്തതായും കണ്ടെത്തി. നിഖിൽ, വാരിസ്, ഷൈജൽ എന്നിവർ മുഹമ്മദ് റിയാസിന്റെയും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളാണെന്ന് വീണ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാമെന്ന ഉത്തരവിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. നിയമപരമായും രാഷ്ട്രീയപരമായും സിപിഎം നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. കോടതി എല്ലാം പരിശോധിക്കണം. ഷോൺ ജോർജ് പുറത്തുവിട്ട ലിസ്റ്റിൽ ബിജെപിയുടെ തല തൊട്ടപ്പന്മാരും ഉണ്ട്. അപ്പോൾ അതെല്ലാം കോടതി പരിശോധിക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

You might also like

-