ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ പ്രത്യക്ഷ സമരത്തിന് സിപിഎം. 16 ന് ജില്ലയിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു

ഇടുക്കിക്കെതിരെ ഇടതുസർക്കാർ ഇറക്കിയ ഉത്തരവുകൾ മറച്ചുവച്ചാണ് സി പി ഐ എം സമരത്തിനിറങ്ങുന്നതെന്ന് ആരോപണമുണ്ട് . കഴിഞ്ഞ ഇടതുഭരണത്തിൽ ഇറക്കിയ 36 ജനവിരുദ്ധ ഉത്തരവുകളും ജനവാസമേഖലയിലെ വനവിജ്ഞാപനങ്ങളൂം ചിന്നക്കനാലിലെ എലെഫന്റ്റ് പാർക്കും അടക്കം മുള്ള വിവിധ ഉത്തരവുകൾ പിൻവലിക്കപെട്ടാൽ ജിയല്ലയിലെ ഭൂപ്രശ്ങ്ങളക്ക് ഒരളവുവരെ പരിഹാരമാകും

ഇടുക്കി | ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ പ്രത്യക്ഷ സമരത്തിന് സിപിഎം. ഈ മാസം 16ന് ജില്ലയിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. 15ന് പന്തം കൊളുത്തി പ്രകടനം നടത്തും. ഏലമലക്കാടുകളെ റിസർവ് വനം ആക്കാനുള്ള ശ്രമം നടക്കുന്നുവെന്നും മനുഷ്യ മൃഗ സംഘർഷം ലഘൂകരിക്കാൻ യുഡിഎഫ് പ്രഖ്യാപിച്ച കാര്യങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്നും സിപിഎം ആരോപിച്ചു. ഇഎസ്എയിൽ കേന്ദ്രത്തിന് നൽകിയ നിർദ്ദേശങ്ങളുടെ കെഡസ്ട്രിയൽ മാപ്പ് പുറത്തിറക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള ഗൂഢ നീക്കം തിരിച്ചറിയുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുളള നീക്കം ഉപേക്ഷിക്കുക, രാത്രി സഞ്ചാരം വിലക്കിയ ഉത്തരവ് പിൻവലിക്കുക, ഫെൻസിംഗ്, മതിലുകൾ പൊളിക്കുന്ന ഉത്തരവ് പിൻവലിക്കുക, കളക്ടറെ ചട്ടുകമാക്കി സർക്കാർ ഇറക്കുന്ന കർഷക ദ്രോഹ ഉത്തരവുകൾ പിൻവലിക്കുക, സിഎച്ച്ആർഎൽ പദ്ധതി തിരികെ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കുക എന്നിവയാണ് സിപിഎമ്മിന്റെ ആവശ്യം

അതേസമയം ഇടുക്കിക്കെതിരെ ഇടതുസർക്കാർ ഇറക്കിയ ഉത്തരവുകൾ മറച്ചുവച്ചാണ് സി പി ഐ എം സമരത്തിനിറങ്ങുന്നതെന്ന് ആരോപണമുണ്ട് . കഴിഞ്ഞ ഇടതുഭരണത്തിൽ ഇറക്കിയ 36 ജനവിരുദ്ധ ഉത്തരവുകളും ജനവാസമേഖലയിലെ വനവിജ്ഞാപനങ്ങളൂം ചിന്നക്കനാലിലെ എലെഫന്റ്റ് പാർക്കും അടക്കം മുള്ള വിവിധ ഉത്തരവുകൾ പിൻവലിക്കപെട്ടാൽ ജിയല്ലയിലെ ഭൂപ്രശ്ങ്ങളക്ക് ഒരളവുവരെ പരിഹാരമാകും .

You might also like

-