ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിളളയ്ക്ക് 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം
മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം.
സ്റ്റോക്ക്ഹോം| ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിളളയ്ക്ക് 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം. മനുഷ്യാവകാശ പ്രവര്‍ത്തകയും നീതിന്യായ വിദഗ്ധയുമാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ നവനീതം നവി പിള്ള. യുഎൻ മനുഷ്യാവകാശ സംഘടന ഹൈക്കമ്മീഷണറായിരുന്നു. പലസ്തീതിനെ യുഎൻ സ്വതന്ത്ര കമ്മീഷൻ അധ്യക്ഷയാണ്.രാജ്യാന്തരതലത്തില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പരിഗണിച്ചാണ് ദക്ഷിണാഫ്രിക്കന്‍ പൗരയായ നവനേതം നവിപിള്ളൈയ്ക്ക് അംഗീകാരം. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ധീരമായി പോരാടിയ വനിതയാണ് നവനേതം നവി പിള്ളൈയെന്ന് നോര്‍വീജിയന്‍ പാര്‍ലമെന്റ് കമ്മിറ്റി വിലയിരുത്തി.
ഇന്ത്യന്‍ തമിഴ് വംശജനായബസ് ഡ്രൈവറുടെ മകളായി 1941 സെപ്റ്റംബര്‍ 23-ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് ജനിച്ചത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തിയ അവര്‍, 1988-ല്‍ ‘ഡോക്ടര്‍ ഓഫ് ജുറിഡിക്കല്‍ സയന്‍സ്’ ബിരുദം നേടി. 1995-ല്‍ അവര്‍ ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതിയിലേക്ക് നിയമിക്കപ്പെടുകയും, രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളായി മാറുകയും ചെയ്തു. 1999-ല്‍, റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണലിന്റെ (ICTR) ജഡ്ജിയായും പ്രസിഡന്റായും അവര്‍ നിയമിതയായി. തുടര്‍ന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ജയ്ജിയായും നിയമിതയായി. ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായിരുന്നു നവനേതം നവിപിള്ളൈ.
പിന്നീട്, അന്താരാഷ്ട്ര നീതിന്യായ-മാനവ അവകാശ സ്ഥാപനങ്ങളിലുടനീളം അവരുടെ പ്രവര്‍ത്തനം തുടര്‍ന്നു.
മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം. അന്താരാഷ്ട്ര ക്രിമിനൽ കോടതി, റുവാണ്ടയ്ക്കായുള്ള ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ എന്നിവയിലെ സേവനത്തിലൂടെ നവനീതം പിള്ള പ്രശസ്തയാണ്. അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും മാറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.