വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്റെ നിലപാട് ശരി ഉമ്മന്‍ചാണ്ടി

ശബരിമല പുനപരിശോധന ഹരജികളിൽ അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാര വർമ്മ പറഞ്ഞു. വിധി പ്രതികൂലമായാൽ മറ്റ് കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കുമെന്നും ശശികുമാര വർമ്മ പറഞ്ഞു.അയ്യപ്പന്റെ അനുഗ്രഹത്താല്‍ വിധി അനുകൂലമായിരിക്കും

0

തിരുവനന്തപുരം : ശബരിമല കേസിലെ സുപ്രിം കോടതി വിധിയെ
സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്റെ നിലപാട് ശരി എന്ന് തെളിഞ്ഞു. വിശ്വാസ താൽപര്യം സംരക്ഷിക്കാൻ ഇത് സഹായകരമാകും. ഈ വർഷത്തെ തീർഥാടനം സുഗമമാക്കാൻ സർക്കാർ ശ്രദ്ധിക്കണം. സർക്കാർ അവിടേക്ക് ആക്ടിവിസ്റ്റുകളെ കൊണ്ടു പോയതാണ് പ്രശ്നം. വിധി വന്നയുടനെ തിടുക്കത്തിൽ പോയത് തെറ്റാണ്. അക്രമത്തിലേക്ക് പോയവരുടെ നിലപാടും തെറ്റാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ശബരിമല പുനപരിശോധന ഹരജികളിൽ അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാര വർമ്മ പറഞ്ഞു. വിധി പ്രതികൂലമായാൽ മറ്റ് കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കുമെന്നും ശശികുമാര വർമ്മ പറഞ്ഞു.അയ്യപ്പന്റെ അനുഗ്രഹത്താല്‍ വിധി അനുകൂലമായിരിക്കും. തള്ളിക്കളയില്ല എന്നാണ് പ്രതീക്ഷ. ശബരിമല യുവതീ പ്രവേശനത്തിനെതിരെ കേരളത്തില്‍ ആദ്യമായി പ്രതിഷേധനമുണ്ടായത് പന്തളം കൊട്ടാരത്തില്‍ നിന്നാണ്. പന്തളത്തിന്റെ സ്വകാര്യ അഹങ്കാരം തന്നെയാണ് അയ്യപ്പന്‍. ഞങ്ങളുടെ കുടുംബാംഗമാണ് അദ്ദേഹം. വിധി അനുകൂലമായാലും പ്രതികൂലമായാലും അത് ഞങ്ങളുടെ ജീവിതത്തിന്റെ, രക്തത്തിന്റെ ഭാഗമാണെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.

ദേവസ്വം ബോർഡ് വിശ്വാസികളുടെ നിലപാടിനൊപ്പമാണെന്ന് നിയുക്ത ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. വിശ്വാസികൾക്കെതിരായ സമീപനം മുമ്പും സ്വീകരിച്ചിട്ടില്ല. സ്റ്റേയുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കൂടിയാലോചനക്ക് ശേഷം ദേവസ്വം ബോർഡ് അഭിപ്രായം പറയുമെന്നും വാസു പ്രതികരിച്ചു.

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി 5 അംഗ ബഞ്ചിന്റെ വിധിയിൽ ദേവസ്വം ബോർഡ് പറഞ്ഞത് ശരിയെന്ന് തെളിഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ
ദേവസ്വം ബോർഡ് സാവകാശം ആവശ്യപ്പെട്ടിരുന്നു ഇന്നത്തെ വിധിയിലൂടെ സുപ്രിം കോടതി സാവകാശം നൽകുകയാണ് ചെയ്യുന്നതെന്നും എ പദ്മകുമാർ അഭിപ്രായപ്പെട്ടു. കോടതി വിധിയെപ്പറ്റി അറൻമുളയിലെ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ പ്രവേശന വിഷയത്തിൽ എന്ത് വേണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഭരണഘടന്നാ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്തിട്ടുണ്ടോ പഴയ സ്ഥിതി തുടരുകയാണോ വേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലാത്ത അവസ്ഥയാണുള്ളത്. എന്ത് വിധി വന്നാലും നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയും ഗവൺമെന്റും വ്യക്തമാക്കിയിട്ടുള്ളത്. ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം സുഗമമായും ഭക്തരുടെ താത്പ്പര്യങ്ങൾക്കനുസരിച്ചും കൊണ്ടു പോകുമെന്നും പത്മകുമാർ പറഞ്ഞു

ശബരിമല വിഷയത്തില്‍ വിശ്വാസികൾക്ക് അനുകൂലമായി വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോർഡ് മുൻ പ്രസി‍ഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. അയോധ്യ വിധിയുമായി ബന്ധപ്പെടുത്തുമ്പോള്‍ വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ. വിധി എന്തു തന്നെയായാലും നിയമപോരാട്ടം തുടരുമെന്നും പ്രയാർ വ്യക്തമാക്കി

 

You might also like

-