കാവല്‍ക്കാരന്‍ കള്ളൻ രാഹുൽ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ ഹർജി തള്ളി

ഭാവിയില്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും രാഹുലിന് സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി

0

ഡൽഹി :റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്‌ഷ്യം വച്ച് രാഹുൽ ഗാന്ധി നടത്തിയ “കാവൽക്കാരൻ കള്ളനെന്ന” പരാമർശത്തിൽ കേസ്സെടുക്കാനാകില്ലന്നു സുപ്രിം കൊടുത്തി ഉത്തരവിട്ടു   രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹരജി തള്ളി. രാഹുല്‍ ഗാന്ധിക്കെതിരെ കേസ്സെടുക്കില്ല . ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് ഹരജി നല്‍കിയിരുന്നത്.

കോടതി പറഞ്ഞത് രാഹുൽ ഗാന്ധി തെറ്റായി വ്യാഖ്യാനിച്ചതായി സുപ്രിം കോടതിയും നേരത്തെ വിമർശിച്ചിരുന്നു. അതേസമയം, രാഹുല്‍ മാപ്പു പറഞ്ഞെന്നും കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും രാഹുലിനു വേണ്ടി ഹാജരായ അഭിഷേക് സിങ്‌വി വാദിച്ചിരുന്നു. മോദിയുടെ റഫാല്‍ കരാറിലെ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം.

രാഹുല്‍ ഗാന്ധിയുടെ നിരുപാധിക ക്ഷമാപണം സ്വീകരിക്കുന്നതായും കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുകയാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഇതേസമയം, ഭാവിയില്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും രാഹുലിന് സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി.

You might also like

-