ശബരിമല വിഷയം ബി ജെ പി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു എൻ എസ് എസ്

ശബരിമല രാഷ്ട്രീയലാഭം കൊയ്യാനുള്ള അവസരമായി ബി.ജെ.പിയും കോൺഗ്രസും കണ്ടു. സമരത്തിനും നിയമ പോരാട്ടത്തിനും തയ്യാറായത് യു.ഡി.എഫ് മാത്രമാണെന്നും മുഖപത്രം പറയുന്നു.ഖജനാവും അധികാരവും ഉപയോഗിച്ച് സംസ്ഥാന സർക്കാർ വിശ്വാസ സംരക്ഷണത്തെ അടിച്ചമർത്താനാണ് ശ്രമിച്ചത് എന്നും വിമർശമുണ്ട്

0

ചെങ്ങനാശ്ശേരി :ശബരിമല വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് എൻ.എസ്.എസ് മുഖപത്രം. വിശ്വാസ സംരക്ഷണത്തിന് വേണ്ടി ഇരു സര്‍ക്കാരുകളും ഒന്നും ചെയ്തില്ല. ശബരിമല രാഷ്ട്രീയലാഭം കൊയ്യാനുള്ള അവസരമായി ബി.ജെ.പിയും കോൺഗ്രസും കണ്ടു. സമരത്തിനും നിയമ പോരാട്ടത്തിനും തയ്യാറായത് യു.ഡി.എഫ് മാത്രമാണെന്നും മുഖപത്രം പറയുന്നു.ഖജനാവും അധികാരവും ഉപയോഗിച്ച് സംസ്ഥാന സർക്കാർ വിശ്വാസ സംരക്ഷണത്തെ അടിച്ചമർത്താനാണ് ശ്രമിച്ചത് എന്നും വിമർശമുണ്ട്. പാർലമെൻറ് തിരഞ്ഞെടുപ്പ് അടുത്തതു കൊണ്ടാണ് ശബരിമല ഉത്സവത്തിന് നടതുറന്നപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നതെന്നും എൻ.എസ്.എസ് വിമർശിച്ചു. വിശ്വാസത്തിന്റെ പേരിൽ വോട്ടുപിടിക്കാൻ ആർക്കാണ് അവകാശമെന്നത് വിശ്വാസി സമൂഹം തീരുമാനിക്കുമെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു

ശബരിമല വിഷയത്തിൽ എൻ.എസ്.എസ് സ്വീകരിച്ച നിലപാട് തങ്ങൾക്ക് അനുകൂലമാകുമെന്ന വിലയിരുത്തലാണ് ബി.ജെ.പി നേതാക്കൾക്ക് ഉണ്ടായിരുന്നത്. എന്നാൽ ഈ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചാണ് എൻ.എസ്.എസ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് കേന്ദ്രസർക്കാരോ ബി.ജെ.പിയോ ഒന്നും ചെയ്തില്ലെന്നാണ് എൻ.എസ്.എസിന്റെ വിമർശം. ശബരിമല വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസിനൊപ്പം ബി.ജെ.പിയും രംഗത്തെത്തി. എന്നാൽ യു.ഡി.എഫ് നിയമ നടപടികൾ സ്വീകരിച്ചപ്പോൾ സമരം നടത്താൻ മാത്രമാണ് ബി.ജെ.പി തയ്യാറായത്. ഇത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ആയിരുന്നുവെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

അതേസമയം ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ എന്‍.എസ്.എസ് അഭിപ്രായം പറയണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

You might also like

-