ടെലികോം കമ്പനികളുടെ പേരില്‍ തട്ടിപ്പ് , 22 പേര്‍ യു.എ.ഇയില്‍ അറസ്റ്റില്‍

അബൂദബി- അജ്മാന്‍ പൊലീസ് സേനകള്‍ അജ്മാനിലെ സംഘത്തിന്റെ താമസസ്ഥലത്ത് നടത്തിയ റെയ്ഡിലാണ് സംഘത്തിലെ 22 പേര്‍ അറസ്റ്റിലായത്. പാക് സ്വദേശികളടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായ മുഴുവന്‍ പേരുമെന്ന് അബൂദബി പൊലീസിന്റെ സി.ഐ.ഡി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇമ്രാന്‍ അഹമ്മദ് അല്‍ മസ്റൂഈ അറിയിച്ചു.

0

ദുബായ് :യു.എ.ഇയില്‍ ടെലികോം കമ്പനികളുടെ പേരിൽ വ്യാപകമായമായി തട്ടിപ്പ് നടത്തിയിരുന്ന സംഘത്തിലെ 22 പേർ അറസ്റ്റിലായി. അബൂദബി- അജ്മാൻ പൊലീസ് സേനകൾ നടത്തിയ സംയുക്ത റെയ്ഡിലാണ് സംഘം പിടിയിലായത്. ടെലികോം കമ്പനികളുടെ പേരില്‍ ഭാഗ്യസമ്മാനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.അബൂദബി- അജ്മാന്‍ പൊലീസ് സേനകള്‍ അജ്മാനിലെ സംഘത്തിന്റെ താമസസ്ഥലത്ത് നടത്തിയ റെയ്ഡിലാണ് സംഘത്തിലെ 22 പേര്‍ അറസ്റ്റിലായത്. പാക് സ്വദേശികളടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായ മുഴുവന്‍ പേരുമെന്ന് അബൂദബി പൊലീസിന്റെ സി.ഐ.ഡി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇമ്രാന്‍ അഹമ്മദ് അല്‍ മസ്റൂഈ അറിയിച്ചു.

രാജ്യത്തെ ടെലികോം കമ്പനികളുടെ പേരില്‍ വന്‍തുകയുടെ ഭാഗ്യസമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. സമ്മാനംലഭിക്കുന്നതിന് മൊബൈല്‍ റീചാര്‍ജ് കൂപ്പണുകള്‍ വാങ്ങി അവയുടെ വിവരം കൈമാറാന്‍ ആവശ്യപ്പെടുന്നതായിരുന്നു ഇവരുടെ തട്ടിപ്പിന്റെ രീതി. വ്യാപകമായി നടന്നിരുന്ന തട്ടിപ്പിന് നിരവധി പ്രവാസികള്‍ ഇരയായിട്ടുണ്ട്. കഴിഞ്ഞമാസം സമാനമായ തട്ടിപ്പ് നടത്തിയിരുന്ന 24 പേര്‍ പൊലീസിന്റെ പിടിയിലായിരുന്നു. നിരവധി സിം കാര്‍ഡുകളും, സ്മാര്‍ട്ട് ഫോണുകളും പണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്

You might also like

-