ശബരിമലയിൽ യുവതീപ്രവേശനം വേണ്ടെന്ന് സർക്കാരിന് നിയമോപദേശം

സുപ്രീംകോടതി വിധിയിൽ വ്യക്തതയില്ലെന്നും നിയമോപദേശത്തിൽ പറയുന്നു.

0

തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം. സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ശബരിമല വിധിയിൽ വാദം നടത്തിയ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് ഇതു സംബന്ധിച്ച നിയമോപദേശം അഡ്വക്കേറ്റ് ജനറലിന് നൽകിയത്. സുപ്രീംകോടതി വിധിയിൽ വ്യക്തതയില്ലെന്നും നിയമോപദേശത്തിൽ പറയുന്നു.

അതേസമയം ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. സ്ത്രീകളെ മലകയറ്റാൻ പണ്ടും ശ്രമിച്ചിട്ടില്ല, ഇനിയും ശ്രമിക്കില്ല. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും അദ്ദേഹം വ്യക്തമാക്കി. മലകയറുമെന്ന് പ്രഖ്യാപിക്കുന്നവര്‍ പ്രചാരണം ലക്ഷ്യമിട്ടാണ്. തൃപ്തി ദേശായിക്ക് പൊലീസ് സംരക്ഷണം നല്‍കില്ല. സ്റ്റേയില്ലെന്ന കാരണത്താൽ ആരെങ്കിലും വന്നാൽ അവർ കോടതിയിൽ പോയി ഉത്തരവ് തേടേണ്ടിവരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ശബരിമലയിൽ യുവതീപ്രവേശം വേണ്ടെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്തയുടെ നിയമോപദേശം. കേസില്‍ അന്തിമതീര്‍പ്പ് വരും വരെ പഴയ സ്ഥിതി തുടരുന്നതാണ് ഉചിതം. പുതിയ വിധിയില്‍ അവ്യക്തതയുണ്ട്. കേസില്‍ അന്തിമതീര്‍പ്പ് വരുംവരെ പഴയ സ്ഥിതി തുടരുന്നതാണ് ഉചിതമെന്നും നിയമോപദേശത്തിൽ പറയുന്നു.ദർശനത്തിന് ഇത്തവണയും യുവതികൾ എത്തിയേക്കാമെന്ന കരുതലിലാണ് പൊലീസ്. ദർശനത്തിന് യുവതികൾ എത്തിയാൽ തടയും എന്ന ഉറച്ച നിലപാടിൽ തന്നെയാണ് കർമസമിതി.

You might also like

-