സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ നാല് വർഷത്തിന് ശേഷം ആർ യെ എസ് പ്രവർത്തകൻ അറസ്റ്റിൽ

ആശ്രമം കത്തിച്ച കേസിലെ മുഖ്യപ്രതിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ ആർഎസ്എസ് പ്രവർത്തകൻ പ്രകാശിൻറെ സഹോദരൻ പ്രശാന്തിൻറെ വെളിപ്പെടുത്തലാണ് നിർണായകമായത്.

0

തിരുവനന്തപുരം | സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ നാല് വർഷത്തിന് ശേഷം ആദ്യ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ആശ്രമം കത്തിച്ച ശേഷം വയ്ക്കാനുള്ള റീത്ത് മുഖ്യപ്രതിക്ക് വാങ്ങി നൽകിയ കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ ശബരി ഒളിവില്ലെന്ന് പൊലീസ് പറയുന്നു. ആദ്യ അന്വേഷണ സംഘത്തിനുണ്ടായ വീഴ്ചയാണ് പ്രതികളെ പിടികൂടാൻ വൈകിയതെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു.ആശ്രമം കത്തിച്ച കേസിലെ മുഖ്യപ്രതിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ ആർഎസ്എസ് പ്രവർത്തകൻ പ്രകാശിൻറെ സഹോദരൻ പ്രശാന്തിൻറെ വെളിപ്പെടുത്തലാണ് നിർണായകമായത്. സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് ആശ്രമം കത്തിച്ചതെന്ന് മൊഴി കോടതിയിൽ മാറ്റിപ്പറഞ്ഞുവെങ്കിലും പ്രശാന്തിൻറെ മൊഴി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്.

സുഹൃത്തുക്കളുടെ മർദ്ദനത്തെ തുടർന്ന് പ്രകാശ് കഴിഞ്ഞ വർഷം ജനുവരിയിൽ ആത്മഹത്യ ചെയ്തു. ഈ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലെ ഒന്നാം പ്രതിയായ കൃഷ്ണകുമാർ ആശ്രമം കത്തിച്ച കേസിലും കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറയുന്നു. പ്രകാശിൻറെ ആത്മഹത്യ കേസിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാണ് കോടതിയുടെ അനുമതിയോടെ കൃഷ്ണകുമാറിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്.ശബരിമല സ്ത്രീ പ്രവേശന വിവാദം കത്തി നിൽക്കുന്ന 2018 നവംബർ 21ന് പുലർച്ചയാണ് ആശ്രമം കത്തിച്ചത്. ഇതിന് തലേ ദിവസം ചാലയിൽ നിന്നും റീത്തുവാങ്ങി പ്രകാശിന് നൽകിയെന്നാണ് കൃഷ്ണകുമാറിൻറെ മൊഴി. ആശ്രമം കത്തിച്ച ദിവസം മൂകാംബികയിലേക്ക് പോയി. പ്രകാശും കുണ്ടമൺകടവ് സ്വദേശി ശബരിയും ചേർന്ന് ഒരു പൾസർ ബൈക്കിലെത്തിയാണ് ആശ്രമം കത്തിച്ചതെന്ന് പൊലീസ് പറയുന്നു. ആശ്രമം കത്തിച്ച ശേഷം റീത്ത് പ്രകാശ് അവിടെ വച്ചു. പ്രതികൾ പോകുന്നതിൻെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. വിജിലേഷെന്ന സുഹൃത്തിൻറെ പൾസർ ബൈക്ക് തിരുമലയിലുള്ള ഒരു വർക്ക്ഷോപ്പിൽ കണ്ടുപോയി 2500 നൽകി ശബരീഷ് പൊളിച്ചുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ശബരീഷ് ഒളിവിലാണ്. സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ, സന്ദീപാനന്ദഗിരി മുൻ അന്വേഷണ സംഘങ്ങളെ വിമർശിച്ചു

You might also like

-