അത്തറുകച്ചവടക്കാരന് ആയിരങ്ങളെകൊല്ലുന്ന ചാവേറാകാൻ ആകുമോ ? കൊച്ചിയിൽ ചാവേറാകാൻ ആഗ്രഹിച്ച റിയാസ് നാട്ടിൽ സൗമ്യനായ മതവിശ്വാസി

.കൊച്ചിയിൽ പുതുവര്ഷാദിനത്തിൽ ചാവേറാകാൻ പദ്ധതിയിട്ടിരുന്നുതായും തൻ സ്വയം ചാവേറാകാൻ ആഗ്രഹിച്ചിരുന്നു വെന്ന ഇയാളുടെ വെളിപ്പെടുത്തലും . കേട്ടറിഞ്ഞതോടെ . നാട്ടുകാർ മൂക്കത്തു വിരൽ വച്ചു

0

ഡൽഹി / പാലക്കാട്ട് :റിയാസ് അബൂബക്കര്‍ നാട്ടിൽ വളരെ സൗമയനായ സാധാരണ മതവിശ്വസിയായ ചെറുപ്പക്കാരൻ എല്ലാവരോടും വളെരെ സൗമ്യനായി സംസാരിക്കും മതവിവാസത്തിൽ അല്പം തീവ്ര നിലപാട് ഉണ്ടായിരുന്നെങ്കിലും ഒരു ചാവേറാകാൻ ധൈര്യവുമുള്ള ആളാണ് ഇയാൾ എന്ന് ഇയാളെ അറിയുന്നവരാരും വിശ്വസിച്ചിരുന്നില്ല , റിയാസ് അബൂബക്കറേ എൻ ഐ എ അറസ്റ്റ് ചെയ്തതും ഇയാൾക്ക് ഐ എസ് ഭീകരാറുമായുള്ള ബന്ധവും നാട്ടുകാർക്ക് വിശ്വസിക്കാനാകുന്നില്ല .കൊച്ചിയിൽ പുതുവര്ഷാദിനത്തിൽ ചാവേറാകാൻ പദ്ധതിയിട്ടിരുന്നുതായും തൻ സ്വയം ചാവേറാകാൻ ആഗ്രഹിച്ചിരുന്നു വെന്ന ഇയാളുടെ വെളിപ്പെടുത്തലും കേട്ടറിഞ്ഞതോടെ നാട്ടുകാർ മൂക്കത്തു വിരൽ വച്ചു.

നാട്ടില്‍ ചെറിയ മൊബൈല്‍ ഷോപ്പ്, തുണിക്കട, അത്തര്‍ ഷോപ്പ് അങ്ങനെ അല്ലറ ചില്ലറ ബിസിനസ്സുകൾ ഇയാൾക്കുണ്ടായിരുന്നു . കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി തീവ്ര സലഫി ചിന്താധാരയാണ് റിയാസിനെ സ്വാധീനിച്ചിരുന്നത്ന്ന് ബന്ധുക്കൾ പറയുന്നു ഇയാളുടെ വേഷത്തിലും മനോഭാവത്തിലുമടക്കം മാറ്റം വന്നത് കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് 20 വയസ്സുവരെ പക്കാ നാട്ടു പുറത്തുകാരായ സാധരണ പയ്യൻ ഇരുപതാമത്തെ വയസ്സിൽ കോയമ്പത്തൂരിൽ എത്തപ്പെട്ട ശേഷം മുള്ള ഇയാളുടെ തിരുച്ചുവരവ് അലപം തീവ്ര മതവിശ്വാസിയായിട്ട് . റിയാസ് മുമ്പ് കോയമ്പത്തൂരില്‍ ജോലി ചെയ്തിരുന്നു. അവിടെനിന്നാണ് സലഫി ആശയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. എന്‍ഐഎ അറസ്റ്റില്‍ റിയാസിന്‍റെ കുടുംബവും നാട്ടുകാരും സ്തബ്ധരായിരിക്കുകയാണ്. സ്വന്തം സഹോദരനെപ്പോലെ കരുതിയ ആള്‍ കേരളത്തില്‍ ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്ന വിവരം അവരെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയിരിക്കുന്നത്.

അതേസമയം നാട്ടിലെ തീവ്ര മുസ്ലിം നിലപാടുകള്‍ സ്വീകരിക്കുന്ന സംഘടനകളിലൊന്നും റിയാസ്പങ്കെടുത്തിരുന്നില്ല അവരിൽ നിന്നെല്ലാ ഇയാൾ വിട്ടു നിന്നിരുന്നു അതുകൊണ്ടു തന്നെ ഇയാളുടെ ഐ എസ് ബന്ധം ആർക്കും വിശ്വസിക്കാനേ കഴിയുന്നില്ല . ഓണ്‍ലൈന്‍ വഴിയാണ് റിയാസ് ഐ എസ്സുമായി ബന്ധമുണ്ടാക്കുന്നത് ഇക്കാര്യം ഇയാൾ എന്‍ഐഎ എൻ ഐ യോട് സമ്മതിച്ചു . കാസര്‍കോട് നിന്ന് ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്കും സിറിയയിലേക്കും കടന്നവരുമായി റിയാസ് നിരന്തര ഇന്റർ നെറ്റിലൂടെ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു.

മലയാളിയായ ഐഎസ് ഭീകരന്‍ അബു ഈസയുമായി റിയാസ് ബന്ധപ്പെടുകയും ഈസയുടെ ഓഡിയോ സന്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സിറിയയിലുണ്ടെന്ന് കരുതുന്ന വളപട്ടണം ഐഎസ് കേസിലെ പ്രതിയായ അബ്ദുല്‍ ഖുയൂമുമായും റിയാസ് ബന്ധം പുലര്‍ത്തിയിരുന്നു. ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിന്‍റെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിമിന്‍റെ പ്രസംഗങ്ങളുടെ ആരാധകനായിരുന്നു താനെന്ന് റിയാസ് എന്‍ഐഎ യോട് വെളിപ്പെടുത്തിയിട്ടുണ്ട് മാത്രമല്ല ഐ എസ് ആക്രുഷ്ടനായ റിയാസ് കേരളത്തില്‍ ചാവേര്‍ സ്ഫോടനം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു തന്റെ ആഗ്രഹം റിയാസാണ് ഐഎസ് ഭീകരരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു

. അറസ്റ്റിലായ ശേഷമാണ് റിയാസിന്‍റെ സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ ശ്രദ്ധിക്കുന്നത്. അവസാനമായി ഷെയര്‍ ചെയ്ത കുറിപ്പൊഴിച്ച് മറ്റെല്ലാം സാധാരണ കടുത്ത വിശ്വാസികളുടെ നിലപാടുകളായിരുന്നു. അവസാന പോസ്റ്റില്‍ ദീനി ബോധമുള്ള പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകള്‍ ആവശ്യപ്പെട്ടിരുന്നു. കാസര്‍കോട്ട് നിന്ന് കസ്റ്റഡിയിലെടുത്തവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിയാസ് പിടിയിലാകുന്നത്. പുലര്‍ച്ചെ വീട്ടിലെത്തിയ പൊലീസും എന്‍ഐഎയും റിയാസിനെ ചില സംശയങ്ങള്‍ ദുരീകരിക്കാനുണ്ടെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു

You might also like

-