തീപ്പൊരി സിംഗം വി എസിന്റെ പൂച്ച ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും

വി എസ് മുഖ്യമന്ത്രിയായിരിക്കെ മൂന്നാർ ഒഴിപ്പിക്കുന്നതിനായി നിയോഗിച്ച പ്രമുഖരായ ഉദ്യോഗസ്ഥനായിരുന്നു ഋഷിരാജ് , കെ സുരേഷ് കുമാർ രാജു നാരായണ സ്വാമി എന്നിവരായിരുന്നു സംഘത്തിൽഉണ്ടായിരുന്നുത്

0

തിരുവനന്തപുരം:മലയാളത്തിന്റെ പോലീസ് മുഖം ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കുക്കും ജയില്‍ മേധാവിസേവനം അനുഷ്ടിക്കെയായാണ് ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കുന്നത് . 36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കല്‍. രാവിലെ 7.45ന് യാത്രയയപ്പ് പരേഡ് നല്‍കും. വിരമിച്ച ശേഷവും കേരളത്തില്‍ തുടരുമെന്നാണ് ഋഷിരാജ് സിംഗ് അറിയിച്ചിട്ടുള്ളത്. ജയില്‍ ഡിജിപി, ട്രാന്‍സ്‌പോട്ട് കമ്മീഷണര്‍ തുടങ്ങി നിരവധി പ്രധാന തസ്തികകളില്‍ ശ്രദ്ധേയ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1985 ബാച്ച് ഐപിഎസുകാരനായ ഋഷിരാജ് സിംഗ്, 24ാം വയസ്സിലാണ് കേരളത്തില്‍ എത്തുന്നത്.

ഏറെക്കാലവും സര്‍വീസ് കേരളത്തില്‍ തന്നെ. സിബിഐ ജോയിന്റ് ഡയറക്ടറായി മഹാാരഷ്ട്രയിലും ജോലി ചെയ്തു. വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗ്. രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ സ്വദേശം. വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

വി എസ് മുഖ്യമന്ത്രിയായിരിക്കെ മൂന്നാർ ഒഴിപ്പിക്കുന്നതിനായി നിയോഗിച്ച പ്രമുഖരായ ഉദ്യോഗസ്ഥനായിരുന്നു ഋഷിരാജ് , കെ സുരേഷ് കുമാർ രാജു നാരായണ സ്വാമി എന്നിവരായിരുന്നു സംഘത്തിൽഉണ്ടായിരുന്നുത് . മുന്ന് ഉദ്യോഗസ്ഥരെയും വി എസ് അന്ന് വിശേഷിപ്പിച്ചത് മുന്ന് പുച്ഛകൾ എന്നായിരുന്നു .മൂന്നാർ ഒഴിപ്പിക്കൽ സമയത്ത് റവന്യൂ പോലീസ് ഉധ്യോഗസ്തർക്ക സുരക്ഷാ ഒരുക്കിയിരുന്നത് ഋഷിരാജ് സിങ്ങായിരുന്നു

You might also like

-