ഷെറിന്റെ മരണം: വെസ്!ലിയുടെ ജാമ്യ സംഖ്യ കുറച്ചു; പുറത്തിറങ്ങാനുളള സാധ്യത പരിശോധിക്കുന്നു

. 2017 ഒക്ടോബര്‍ 22 നാണ് ഷെറിന്റെ മൃതദേഹം റിച്ചാര്‍ഡ്‌സണിലുള്ള വീടിനു സമീപം സ്ഥിതി ചെയ്യുന്ന കലുങ്കിനുള്ളില്‍ നിന്നും കണ്ടെടുത്തത്.

0

ഡാലസ് : മൂന്നുവയസുകാരി ഷെറിന്‍ മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വളര്‍ത്തു പിതാവ് വെസ്!ലി മാത്യുവിന്റെ ജാമ്യത്തുക 2.5 മില്യണ്‍ ഡോളറില്‍ നിന്നും 1.3 മില്യനാക്കി കുറച്ചുകൊണ്ട് ഡാലസ് കൗണ്ടി ജഡ്ജ് ആംബര്‍ ഗിവന്‍സ് ഡേവിസ് ഓഗസ്റ്റ് ഒന്നിന് ബുധനാഴ്ച ഉത്തരവിട്ടു.

ജാമ്യ സംഖ്യ കുറയ്ക്കുകയാണെങ്കില്‍ വെസ്!ലിക്ക് ജയിലില്‍ നിന്നും പുറത്തു കടക്കാനാകുമെന്നും വെസ്!ലി സമൂഹത്തിന് ഒരു ഭീഷണിയല്ലെന്നും ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ് ഷെറിന്റെ മരണം സംഭവിച്ചതെന്നും വെസ്!ലിയുടെ അറ്റോര്‍ണി ഡിലഗാര്‍സ കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ജാമ്യ സംഖ്യ കുറയ്ക്കാന്‍ ജഡ്ജി തീരുമാനിച്ചത്.

ജഡ്ജിയുടെ വിധി ബഹുമാനിക്കുന്നുവെന്നും പുതിയ ബോണ്ട് തുക കെട്ടിവച്ചു പുറത്തിറങ്ങാനാകുമോ എന്നു പരിശോധിച്ചു വരികയാണെന്നും അറ്റോര്‍ണി അറിയിച്ചു. വെസ്‌ലിക്കെതിരെ കാപ്പിറ്റല്‍ മര്‍ഡര്‍ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും വധശിക്ഷ ആവശ്യപ്പെടണമോ എന്ന തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂട്ടേഴ്‌സ് അറിയിച്ചു. 2019 ലായിരിക്കും മിക്കവാറും കേസ് ജൂറിക്കു മുമ്പാകെ വരികയെന്നും പറയപ്പെടുന്നു. സിനിയും വെസ്!ലിയും ഇപ്പോഴും ഡാലസ് കൗണ്ടി ജയിലിലാണ്.

ഇന്നു കോടതിയില്‍ ഹാജരാക്കിയ വെസ്!ലി ശാന്തനും വികാരരഹിതനുമായാണ് കാണപ്പെട്ടത്. 2017 ഒക്ടോബര്‍ 22 നാണ് ഷെറിന്റെ മൃതദേഹം റിച്ചാര്‍ഡ്‌സണിലുള്ള വീടിനു സമീപം സ്ഥിതി ചെയ്യുന്ന കലുങ്കിനുള്ളില്‍ നിന്നും കണ്ടെടുത്തത്.

You might also like

-