കോട്ടയത്ത് വ്യാപാരി ജീവനൊടുക്കി ബാങ്ക് ഭീഷണിമൂലമെന്ന് ബന്ധുക്കൾ

കുടയംപടിയില്‍ വ്യാപാര സ്ഥാപനം നടത്തിവരുകയായിരുന്നു ബിനു. ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ബിസിനസ് ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയപ്പോള്‍ നിരന്തരം ഭീഷണിയുണ്ടായി. മാനേജരും ജീവനക്കാരും വ്യാപാര സ്ഥാപനത്തിലെത്തി ഭീഷണി തുടര്‍ന്നു. മാനസികമായും തളര്‍ത്തി. രണ്ട് മാസത്തെ കുടിശ്ശിക അടച്ചു തീര്‍ത്തിട്ടും ഭീഷണി തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു

0

കോട്ടയം | അയ്മനത്തെ വ്യാപാരി ജീവനൊടുക്കി, കോട്ടയം കുടയംപടിയില്‍ അഭിരാമത്തില്‍ കെ സി ബിനുവാണ് മരിച്ചത്ബാങ്കിന്റെ ഭീഷണിമൂലമെന്ന് ബന്ധുക്കൾ ആരോപിച്ചു . കർണാടക ബാങ്ക് മാനേജർ പ്രദീപും ബാങ്ക് ജീവനക്കാരനും ഭീഷണിപ്പെടുത്തിയതെന്നാണ് മരിച്ച ബിനു കെ സിയുടെ കുടുംബം ആരോപിച്ചത്. 2 മാസം കുടിശ്ശിക മുടങ്ങിയതിന്റെ പേരിൽ ജീവനക്കാരൻ നിരന്തരം കടയിൽ കയറി ഭീഷണി മുഴക്കിയെന്നും ബാങ്ക് മാനേജർ ഫോണിലൂടെ വിളിച്ച് മോശമായി സംസാരിച്ചെന്നും കുടുംബം പറയുന്നു.ബാങ്ക് മനേജര്‍ പ്രദീപിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കുടയംപടിയില്‍ വ്യാപാര സ്ഥാപനം നടത്തിവരുകയായിരുന്നു ബിനു. ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ബിസിനസ് ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയപ്പോള്‍ നിരന്തരം ഭീഷണിയുണ്ടായി. മാനേജരും ജീവനക്കാരും വ്യാപാര സ്ഥാപനത്തിലെത്തി ഭീഷണി തുടര്‍ന്നു. മാനസികമായും തളര്‍ത്തി. രണ്ട് മാസത്തെ കുടിശ്ശിക അടച്ചു തീര്‍ത്തിട്ടും ഭീഷണി തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു

ലോൺ തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് നൽകിയില്ലെന്നും വീട്ടിൽവന്ന് അപമാനിക്കരുതെന്ന് അഭ്യർത്ഥിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്നും ബിനുവിന്റെ ഭാര്യ ആരോപിച്ചു. ബാങ്ക് മാനേജരാണ് ബിനുവിനെ ഭീഷണിപ്പെടുത്തിയതെന്ന് മകളും വെളിപ്പെടുത്തി.

എന്നാൽ ബന്ധുക്കളുടെ ആരോപണം ബാങ്ക് മാനേജർ നിഷേധിച്ചു. ഈ മാസം 13ന് തന്നെ ബിനു ലോൺ മുഴുവൻ അടച്ചു തീർത്തതായി ബാങ്ക് മാനേജർ പ്രദീപ് പറഞ്ഞു.. ബിനുവിന്റെ ആത്മഹത്യക്ക് ലോണുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും പ്രദീപ് ന്യൂസ് 18നോട് പറഞ്ഞു

You might also like

-