സ്വർണക്കടത്തുകേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി,ബിരിയാണി ചെമ്പ് കൊണ്ട് മൂടിവെയ്‌ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. തന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ മാത്രമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പങ്കിനെക്കുറിച്ച് അറിയില്ലെന്നും രമേശ് ചെന്നിത്തല

0

തിരുവനന്തപുരം| സ്വർണക്കടത്തുകേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എത്ര മൂടിവെയ്‌ക്കാൻ ശ്രമിച്ചാലും സത്യം ഒരിക്കൽ പുറത്തുവരും. മുഖ്യമന്ത്രിക്കുള്ള പങ്ക് സംശയാതീതമായി തെളിഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ ഉന്നയിച്ച കാര്യങ്ങൾ ശരിയായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിരിയാണി ചെമ്പ് കൊണ്ട് മൂടിവെയ്‌ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും.മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ചുള്ള ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. തന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ മാത്രമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പങ്കിനെക്കുറിച്ച് അറിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നയതന്ത്ര സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എറണാകുളം ജില്ലാ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്‌ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രൻ, നളിനി നെറ്റോ, മുൻമന്ത്രി കെ ടി ജലീൽ എന്നിവർക്കുള്ള പങ്ക് കോടതിയിൽ മൊഴിയായി നൽകിയെന്ന് സ്വപ്‌ന വെളിപ്പെടുത്തി.സംശയകരമായ സാഹചര്യത്തിൽ ബിരിയാണി ചെമ്പ് പാത്രം കോൺസൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇതിൽ മെറ്റലിന്റെ സാന്നിധ്യമുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.

2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ പോയപ്പോഴാണ് ശിവശങ്കർ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ പരിശോധിക്കുന്നതിനും വിമാനത്താവളത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും വിളിച്ചു. പിന്നീട് മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കർ സ്വപ്നയെ അറിയിച്ചു. തുടർന്ന് കോൺസുലേറ്റ് ഉദ്യോഗസ്ഥൻ വഴി അത് കൊടുത്തുവിട്ടെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ് വസ്തുക്കൾ എത്തിച്ചത്. കോൺസലേറ്റിൽ സ്‌കാൻ ചെയ്തപ്പോൾ ഈ ബാഗിൽ കറൻസിയായിരുന്നുവെന്ന് മനസിലാക്കിയെന്ന് സ്വപ്‌ന വെളിപ്പെടുത്തി.

You might also like