പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകി
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇവിടെയുണ്ട്. ഗവര്‍ണറുടെ തീരുമാനം തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്ഭവന് മറ്റൊരു അധികാര കേന്ദ്രമാക്കാന്‍ പാടില്ല. സെക്രട്ടറിയേറ്റ് ആണ് ഭരണസിരാ കേന്ദ്രം. ഗവര്‍ണര്‍ എടുത്ത തീരുമാനത്തെ പിന്തുണച്ചാല്‍ നാളെ പ്രത്യാഘാതം വളരെ വലുതായിരിക്കും
കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും അംഗങ്ങളെയും പദവിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകി. ഗവർണർ സ്ഥാനത്തുനിന്ന് പദവിയൊഴിയുന്നതിന് കേവലം ഒരാഴ്ച മുമ്പാണ് അർലേക്കർ ഈ സുപ്രധാന ഭരണഘടനാപരമായ നീക്കം നടത്തിയത്. വിജിലൻസ് അന്വേഷണ റിപ്പോർട്ട് അടക്കം ഉൾപ്പെടുത്തിയാണ് കത്ത് നൽകിയത്.
പി.എസ്.സിയുടെ തലപ്പത്തുള്ളവരെ നേരിട്ട് പുറത്താക്കാൻ സംസ്ഥാന ഗവർണർമാർക്ക് അധികാരമില്ലാത്ത സാഹചര്യത്തിലാണ് വിഷയം രാഷ്ട്രപതിയുടെ സവിശേഷ പരിഗണനയ്ക്കായി അയച്ചിരിക്കുന്നത്. രാജ്ഭവനിൽ നിന്നുള്ള ഈ ശുപാർശന്മേൽ രാഷ്ട്രപതി വിഷയം പരിശോധിക്കുകയും ആവശ്യമെങ്കിൽ സുപ്രീം കോടതിയുടെ അന്വേഷണത്തിന് റഫർ ചെയ്യുകയും ചെയ്യും. സുപ്രീം കോടതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പുറത്താക്കൽ നടപടിയിൽ അന്തിമ തീരുമാനം ഉണ്ടാവുക.
അതേസമയം പിഎസ്സി ചെയര്‍മാനെ പുറത്താക്കാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്കിയ മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്റെ നടപടിക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് മന്ത്രി എ പി അനില്‍കുമാര്‍. സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിയുള്ള തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇവിടെയുണ്ട്. ഗവര്‍ണറുടെ തീരുമാനം തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്ഭവന് മറ്റൊരു അധികാര കേന്ദ്രമാക്കാന്‍ പാടില്ല. സെക്രട്ടറിയേറ്റ് ആണ് ഭരണസിരാ കേന്ദ്രം. ഗവര്‍ണര്‍ എടുത്ത തീരുമാനത്തെ പിന്തുണച്ചാല്‍ നാളെ പ്രത്യാഘാതം വളരെ വലുതായിരിക്കും. നാളെ എന്തിനും രാജ്ഭവന് ഇടപെടുന്ന സാഹചര്യമുണ്ടാകും. രാജ്ഭവന് ഇത്തരം തീരുമാനമെടുത്താല്‍ പിന്നെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ എന്തിനാണെന്നും എ പി അനില്‍കുമാര്‍ ചോദിച്ചു.
ഫെഡറല്‍ സംവിധാനത്തിന്റെ മുകളില്‍ രാജ്ഭവന് ഇടപെടുന്നത് ശരിയായ നിലപാടല്ല. സര്‍ക്കാര്‍ അറിയാതെ എടുക്കുന്ന നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ മന്ത്രി കെ മുരളീധരന്റെ അഭിപ്രായത്തിൽ അനിൽ കുമാർ മറുപടി പറഞ്ഞില്ല.പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിയോട് ശിപാർശ ചെയ്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും. രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാർ നിയമോപദേശം തേടാൻ ഒരുങ്ങുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും സർക്കാരിന്റെ തുടർ നീക്കങ്ങൾ. പിരിച്ചുവിടൽ ശുപാർശയ്ക്കിടെ പി.എസ്.സിയും ഇന്ന് യോഗം ചേരും.