രാജസ്ഥാൻ. മധ്യപ്രദേശ്, ഛത്തിസ്‍ഗഡ കോണ്‍ഗ്രസ് അധികാരത്തിലെത്തു?

തൊഴിലില്ലായ്മ, കുടിവെള്ളപ്രശ്നം, റോഡ് വികസനം തുടങ്ങിയവ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പ് വിധിയെ നിര്‍ണയിക്കുകയെന്ന് സര്‍വെ പറയുന്നു. എ.ബി.പി ന്യൂസിന് വേണ്ടി സി വോട്ടറാണ് സര്‍വെ നടത്തിയത്

0

ഡൽഹി : രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്‍ഗഡിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വെ. എ.ബി.പി ന്യൂസാണ് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്ന ഫലം പുറത്തുവിട്ടത്. നിലവില്‍ ബി.ജെ.പിയാണ് മൂന്ന് സംസ്ഥാനങ്ങളും ഭരിക്കുന്നത്.രാജസ്ഥാനില്‍ ബി.ജെ.പി തകര്‍ന്നടിയുമെന്നാണ് സര്‍വെ പറയുന്നത്. 200ല്‍ 142 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നാണ് പ്രവചനം. 2013ല്‍ രാജസ്ഥാനില്‍ 163 സീറ്റുകള്‍ നേടിയായിരുന്നു ബി.ജെ.പി അധികാരത്തിലേറിയത്. കോണ്‍ഗ്രസിന് 21 സീറ്റുകള്‍ മാത്രമാണ് നേടാനായത്. മറ്റുള്ള പാര്‍ട്ടികള്‍ 16 സീറ്റുകളും നേടി.

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്‍ഗഡിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വെ ,ഛത്തിസഗ്ഡില്‍ 90ല്‍ 47 സീറ്റുകള്‍ കോണ്‍ഗ്രസും 40 സീറ്റുകള്‍ ബി.ജെ.പിയും മറ്റുള്ളവര്‍ 3 സീറ്റുകളും നേടുമെന്നാണ് സര്‍വെ പറയുന്നത്. 2013ല്‍ ഇവിടെ ബി.ജെ.പി 49 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 39 ഇടത്താണ് ജയിച്ചത്. മറ്റുള്ളവര്‍ രണ്ട് സീറ്റുകളും നേടി.തൊഴിലില്ലായ്മ, കുടിവെള്ളപ്രശ്നം, റോഡ് വികസനം തുടങ്ങിയവ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പ് വിധിയെ നിര്‍ണയിക്കുകയെന്ന് സര്‍വെ പറയുന്നു. എ.ബി.പി ന്യൂസിന് വേണ്ടി സി വോട്ടറാണ് സര്‍വെ നടത്തിയത്

You might also like

-