പന്നിയാർ പവ്വർ ഹൗസ് തകരാൻ കാരണം അശാസ്ത്രീയ നിർമ്മാണമെന്ന്: എം എം മണി

പവ്വർ ഹൗസിന് സമീപം നിർമ്മിച്ച തടയണ കരകവിഞ്ഞാണ് പന്നിയാർ പവ്വർഹൗസിനുള്ളിൽ വെള്ളം കയറിയത് , പുതയി നിർമ്മിച്ച പവ്വർ ഹൗസും തടയണയു പന്നിയാർ പവ്വർ ഹൗസിന് കുറേക്കൂടി താഴ് പത്തു നിർമ്മിച്ചിരുന്നുവെങ്കിൽ ഇത്തരത്തിൽ വെള്ളം കയറില്ലായിരുന്നു

0

വെള്ളത്തൂവൽ വൈദുതി നിയത്തിന്റെ ആശാസ്ത്രിയ നിർമാണമാണ് പ്രളയത്തിൽ പന്നിയാർ വൈദുതി നിലയത്തിന്റെ പ്രവർത്തനം നിലക്കാൻ കാരണമെന്നു വൈദുതി മന്ത്രി എം എം മണി പറഞ്ഞു . ചെങ്കുളം പവ്വർ ഹൗസിൽ നിന്നും വൈദിതി ഉത്പാദനം കഴിഞ്ഞു പുറം തള്ളുന്ന വെള്ളം ഉപയോഗിച്ച് അധിക വൈദുതി ഉത്പാദനം ലക്ഷ്യമിട്ടാണ് പന്നിയാർ പവ്വർ ഹൗസിന് സമീപം വെള്ളത്തൂവൽ പവ്വർ ഹൗസ് നിർമ്മിച്ചത്

പവ്വർ ഹൗസിന് സമീപം നിർമ്മിച്ച തടയണ കരകവിഞ്ഞാണ് പന്നിയാർ പവ്വർഹൗസിനുള്ളിൽ വെള്ളം കയറിയത് , പുതയി നിർമ്മിച്ച പവ്വർ ഹൗസും തടയണയു പന്നിയാർ പവ്വർ ഹൗസിന് കുറേക്കൂടി താഴ് പത്തു നിർമ്മിച്ചിരുന്നുവെങ്കിൽ ഇത്തരത്തിൽ വെള്ളം കയറില്ലായിരുന്നു  ഇപ്പോൾ വെള്ളത്തൂവൽ പവ്വർ ഹൗസിന്റെ തടയണയും പന്നിയാർ പവ്വർഹൗസും സാമന്തരമായാണ് സ്ഥിചെയ്യുന്നത് . തടയാണ കരകവിഞ്ഞാൽ ആ നിമിഴം തന്നെ പന്നിയാർ പവ്വർ ഹൗസ് വെള്ളത്തിൽ മൂടും ഇത്തരം പ്രശനങ്ങൾ പരിശോധിക്കാതെ തടയണ നിർമ്മിച്ചതാണ് രണ്ടു പവ്വർ ഹൗസുകളും ഒരുമിച്ചു തകരാൻ കാരണം “ഇനി ഇപ്പോൾ എന്ത് ചെയ്യാൻ കഴിയും എഞ്ചിനിയറിനിങ്ങിലെ പ്രശ്‌നമാണ് ,എന്തായാലും അറ്റകുറ്റപണികൾ ഉടൻ പൂർത്തിയാക്കാൻ നടപടിസ്വീകരിച്ചിട്ടുണ്ട് ഈ മാസം അവസാനത്തോടെ പണികൾ പൂർത്തിയാവും” എം എം മണി പറഞ്ഞു പ്രളയത്തിൽ തകർന്ന പന്നിയാർ വെള്ളത്തൂവൽ പവ്വർ ഹൗസുകൾ സന്ദർശിച്ച ശേഷം ശേഷം ഇന്ത്യ വിഷൻ മീഡിയ ഡോട്ട് കോമിനോട് സംസാരിക്കുയായിരുന്നു വൈദുതി മന്ത്രി

You might also like

-