രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

രാജസ്ഥാനിലുള്ള 4.76 കോടി വോട്ടര്‍മാര്‍. 2,200 സ്ഥാനാര്‍ത്ഥികള്‍. 52000 പോളിംഗ് ബൂത്തുകളിലായി 2 ലക്ഷത്തിലധികം വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാക്കി കഴിഞ്ഞു. 200 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഭരണ കക്ഷിയായ ബി ജെ പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി പ്രചരണ രംഗത്ത് തുടക്കത്തില്‍ ഏറെ മുന്നിലായിരുന്നു കോണ്‍ഗ്രസ്

0

ഡൽഹി :രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാജസ്ഥാനില്‍ 200 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെലങ്കാനയില്‍ പ്രചരണ രംഗത്ത് ടി.ആര്‍.എസിനായിരുന്നു മേധാവിത്വം. 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്
രാവിലെ 8 മണിക്ക് വോട്ടടുപ്പ് തുടങ്ങും. രാജസ്ഥാനിലുള്ള 4.76 കോടി വോട്ടര്‍മാര്‍. 2,200 സ്ഥാനാര്‍ത്ഥികള്‍. 52000 പോളിംഗ് ബൂത്തുകളിലായി 2 ലക്ഷത്തിലധികം വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാക്കി കഴിഞ്ഞു. 200 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഭരണ കക്ഷിയായ ബി ജെ പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി പ്രചരണ രംഗത്ത് തുടക്കത്തില്‍ ഏറെ മുന്നിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ അവസാന ഘട്ടത്തില്‍ ബി.ജെ.പി ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെ ഇഞ്ചോടിച്ച് പോരാട്ടത്തിലെക്ക് വഴിമാറിയ സ്ഥിതിയാണുള്ളത്. തെലങ്കാനയില്‍ ആകെയുള്ളത് 2.80 കോടി വോട്ടര്‍മാരാണ്. Rajasthan and Telangana  To the polling booth today

മത്സരരംഗത്ത് 1800ല്‍ പരം സ്ഥാനാര്‍ത്ഥികളും. ആകെയുള്ള 119 മണ്ഡലങ്ങളിലും ഭരണകക്ഷിയായ ടി.ആര്‍.എസ് തന്നെയാണ് പ്രരസ്യ പ്രചാരണത്തില്‍ ആധിപത്യം പുലര്‍ത്തിയത്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ പ്രതിച്ഛായ ഗുണം ചെയ്യുമെന്ന് ടി.ആര്‍.എസ്സ് കണക്ക് കൂട്ടുന്നു. എന്നാല്‍ തെലുങ്ക് ദേശം പാര്‍ട്ടിയുമായും -സി.പി.ഐയുമായും സഖ്യം ചെര്‍ന്നത് ഗുണം ചെയ്യുമെന്ന തികഞ്ഞ ആത്മ വിശ്വാസത്തിലണ് കോണ്‍ഗ്രസ്. കനത്ത സുരക്ഷാ വലയത്തിലാണ് ഇരു സംസ്ഥാനങ്ങളും
കോണ്‍ഗ്രസിനെ അടിമുടി ആക്രമിച്ച് എല്ലാ കരുത്തും പുറത്തെടുത്താണ് ഇന്നലെ രാജസ്ഥാനിലെ പ്രചാരണം ബിജെപി അവസാനിപ്പിച്ചത്. രാജസ്ഥാനിൽ 200-ൽ 129 സീറ്റുവരെ കോണ്‍ഗ്രസ് നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് വന്ന അഭിപ്രായ സര്‍വ്വെ ഫലങ്ങൾ. ബിജെപി 63 സീറ്റിലേക്ക് ചുരുങ്ങുമെന്നും സര്‍വ്വെ പ്രവചിച്ചിരുന്നു. എന്നാൽ വോട്ടെടുപ്പിലേക്ക് പോകുമ്പോൾ രാജസ്ഥാനിലെ സാഹചര്യങ്ങൾ പ്രവചനങ്ങൾക്ക് അതീതമാകുന്നു.

അഭിപ്രായ സര്‍വ്വെകളിൽ മധ്യപ്രദേശിൽ ബി.ജെ.പിക്ക് അധികാര തുടര്‍ച്ച എന്നാണ് പ്രവചിച്ചതെങ്കിൽ അവിടെ സ്ഥിതി മാറുമെന്ന സൂചനകളുണ്ട്. 126 സീറ്റ് ബി.ജെ.പിക്കും 97 സീറ്റ് കോണ്‍ഗ്രസിനും എന്നായിരുന്നു അഭിപ്രായ സര്‍വ്വെ. എന്നാലവിടെ നൂറിൽ കൂടുതൽ സീറ്റിലേക്ക് രണ്ട് പാർട്ടികളും എത്താനുള്ള സാധ്യതകളും പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ 230-ൽ 165 സീറ്റ് നേടിയാണ് ബി.ജെ.പി മൂന്നാമതും അധികാരം നിലനിര്‍ത്തിയത്. കോണ്‍ഗ്രസിന് കിട്ടിയത് 58 സീറ്റ് മാത്രം. ഭരണവിരുദ്ധ വികാരം മധ്യപ്രദേശിൽ വലിയ അടിയൊഴുക്കുകൾ ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

ഛത്തീസ്ഗഡിൽ 50 സീറ്റുവരെ കോണ്‍ഗ്രസും 39 സീറ്റുവരെ ബിജെ.പിയും നേടുമെന്നായിരുന്നു അഭിപ്രായ സര്‍വ്വെ. തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന് വലിയ മേൽക്കൈ കിട്ടുമെന്നും സര്‍വ്വെ പ്രവചിച്ചിരുന്നു. ഇതിൽ തെലങ്കാനയിൽ സ്ഥിതി ചന്ദ്രശേഖരറാവുവിന് അനായാസ വിജയം ഉണ്ടാകില്ലെന്ന സൂചനകളുണ്ട്.ഛത്തീസ്ഗഡിൽ 90 സീറ്റും തെലങ്കാനയിൽ 199 സീറ്റുമാണ് ആകെ ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 49 സീറ്റ് നേടിയാണ് ഛത്തീസ്ഗഡിൽ ബി.ജെ.പി മൂന്നാമതും അധികാരത്തിൽ തുടര്‍ന്നത്.

200 സീറ്റുകളുള്ള രാജസ്ഥാനിൽ കോൺഗ്രസിന് 129 സീറ്റുകൾ കിട്ടുമെന്നാണ് അഭിപ്രായസർവേ. ബിജെപി മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയ്ക്കെതിരെ ഭരണവിരുദ്ധവികാരം വോട്ടാക്കാൻ കോൺഗ്രസിന് കഴിയുമെന്നാണ് വിലയിരുത്തൽ. 63 സീറ്റുകൾ മാത്രമാണ് സർവേകൾ ബിജെപിയ്ക്ക് പ്രവചിച്ചത്. മറ്റ് പാർട്ടികൾ എട്ട് സീറ്റ് നേടുമെന്നും വിലയിരുത്തലുണ്ട്.

മിസോ നാഷണൽ ഫ്രണ്ടുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെതിരെ ഇത്തവണ മിസോറാമിൽ ശക്തമായ മത്സരം ബി.ജെ.പി നടത്തി. അഞ്ച് സംസ്ഥാനങ്ങൾ എങ്ങോട്ട് എന്ന സൂചനകൾ എക്സിറ്റ്പോൾ ഫലങ്ങൾ നൽകും. അഞ്ച് സംസ്ഥാനങ്ങളിൽ മുന്നേറ്റമുണ്ടാക്കിയാൽ അത് ലോക്സഭയിലേക്ക് കോണ്‍ഗ്രസിന് നല്ല പിടിവള്ളിയാകും. അതിന് ഒരു സാധ്യതയുമില്ലെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.

You might also like

-