കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചു.ബുധനാഴ്ച്ച 5 ജില്ലകളിലും, വ്യാഴാഴ്ച്ച 6 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

0

കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചു.ബുധനാഴ്ച്ച 5 ജില്ലകളിലും, വ്യാഴാഴ്ച്ച 6 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തുകയും വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽമണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.