‘രാഹുല്‍ നീച രാഷ്ട്രീയം മാറ്റിവെയ്ക്കണം’:അമിത് ഷാ.

എല്ലാ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിൽക്കുന്ന സമയത്ത് രാഹുൽ ഗാന്ധിയും രാജ്യതാത്പര്യത്തിനായി സഹകരിക്കണമെന്നും അമിത് ഷാ കുറിച്ചു.

0

 


ലഡാക്ക് സംഘർഷത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റിനോട് പ്രതികരിച്ച് അമിത് ഷാ. എല്ലാ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിൽക്കുന്ന സമയത്ത് രാഹുൽ ഗാന്ധിയും രാജ്യതാത്പര്യത്തിനായി സഹകരിക്കണമെന്നും അമിത് ഷാ കുറിച്ചു.

‘രാജ്യം ഒന്നിച്ച് നിൽക്കുന്ന സമയത്ത് നീചമായ രാഷ്ട്രീയം കളിക്കലിൽ നിന്ന് രാഹുൽ ഉയരണം, രാജ്യതാത്പര്യത്തിനോട് ചേർന്ന് നിൽക്കണം’ അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

കൂടാതെ സംഘർഷത്തിൽ മുറിവേറ്റ ഒരു പട്ടാളക്കാരന്റെ അച്ഛൻ പറയുന്ന വാക്കുകളും അമിത് ഷാ ട്വീറ്റിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. ‘ഇന്ത്യയുടെ പട്ടാളം ശക്തമാണ്. ചൈനയെ പരാജയപ്പെടുത്താൻ കഴിയും. രാഹുൽ ഗാന്ധി ഇതിൽ രാഷ്ട്രീയം കലർത്തരുത്. എന്റെ മകൻ സൈന്യത്തിൽ പോരടിച്ചു, അവൻ ഇനിയും പട്ടാളക്കാരനായി തുടരും’ എന്നാണ് സൈനികന്റെ പിതാവ് പറയുന്നത്.

അതേസമയം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അതിർത്തി ചൈനയുടെ തള്ളിക്കയറ്റത്തിന് മുന്നിൽ അടിയറവ് വച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. എങ്ങനെയാണ് ഇന്ത്യൻ പട്ടാളക്കാർ മരിച്ചതെന്ന് മോദി വ്യക്തമാക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.