അധികാരത്തിൽ എത്തിയാൽ രാജ്യത്തെ മുഴുവൻ കാര്ഷികകടങ്ങൾ എഴുതിത്തള്ളും :രാഹുൽ ഗാന്ധി

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാൻ അനുവദിക്കില്ല. ‘കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും കാർഷിക കടങ്ങൾ എഴുതി തള്ളുന്നതിനായി സമ്മർദ്ദം ശക്തമാക്കും. കടങ്ങൾ എഴുതി തള്ളുന്നില്ലെങ്കിൽ മോദിജിയെ ഉറങ്ങാൻ അനുവദിക്കില്ല’, ഡൽഹിയിൽ രാഹുൽ പ്രഖ്യാപിച്ചു. മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസ് വിജയം ജനങ്ങളുടെ വിജയമാണ്. ഇന്ത്യയിലെ യഥാർത്ഥ പോരാട്ടം ഒരു വശത്ത് കർഷകരും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളും മറു വശത്ത് വൻകിട വ്യവസായികളും തമ്മിലുള്ളതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

0

2019ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയാൽ ഇന്ത്യയിലെ മുഴുവൻ കർഷകരുടെയും വായ്പ എഴുതി തള്ളുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാൻ അനുവദിക്കില്ല. ‘കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും കാർഷിക കടങ്ങൾ എഴുതി തള്ളുന്നതിനായി സമ്മർദ്ദം ശക്തമാക്കും. കടങ്ങൾ എഴുതി തള്ളുന്നില്ലെങ്കിൽ മോദിജിയെ ഉറങ്ങാൻ അനുവദിക്കില്ല’, ഡൽഹിയിൽ രാഹുൽ പ്രഖ്യാപിച്ചു. മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസ് വിജയം ജനങ്ങളുടെ വിജയമാണ്. ഇന്ത്യയിലെ യഥാർത്ഥ പോരാട്ടം ഒരു വശത്ത് കർഷകരും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളും മറു വശത്ത് വൻകിട വ്യവസായികളും തമ്മിലുള്ളതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ നാലു വർഷം കൊണ്ട് മൂന്നര ലക്ഷം കോടി രൂപ ജനങ്ങളിൽ നിന്ന് തട്ടിയെടുത്ത മോദി അത് അതിസമ്പന്നരുടെ പോക്കറ്റിലിട്ടതായി അദ്ദേഹം പറഞ്ഞു. കർഷകരുടെ ഒരു രൂപയുടെ വായ്പ പോലും എഴുതി തള്ളാൻ മോദി തയ്യാറായില്ല.
എന്നാൽ അധികാരമേറ്റ ഉടൻ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ കാർഷിക കടങ്ങൾ എഴുതി തള്ളി. നേരത്തെ കർണാടക ഗവണ്മെന്റും കാർഷിക കടങ്ങൾ എഴുതി തള്ളിയിരുന്നു.https://twitter.com/i/status/1074974897674354688

हमने जो कहा, वो कर के दिखाया है| प्रधानमंत्री को इससे सीख लेनी चाहिए| प्रधानमंत्री ये जान लें, जब तक वो पुरे देश में किसानों का क़र्ज़ माफ़ नहीं कर देते, उन्हें हम चैन से सोने नहीं देंगे|

55.2K views

2:26 / 2:26