‘ദൃശ്യം’ മോഡൽ കൊലപാതകം;യുവതിക്കൊന്നു നിർമ്മാണത്തിലിരിക്കുന്ന വീടിനുള്ളിൽ കുഴിച്ചുമൂടി

എറണാകുളത്ത് കോൾസെന്റർ ജീവനക്കാരിയായ രാഖി ജോലിസ്ഥലത്തേക്ക് പോകുന്നു എന്ന് അറിയിച്ച് വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. രാഖിയുടെ ഫോണ്‍ കോൾ വിവരങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് സുഹൃത്തായ സൈനികൻ അഖിലിലേക്ക് പൊലീസ് എത്തിയത്.

0

തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം ദൃശ്യം സിനിമയെ അനുകരിച്ച്ന്ന പോലീസ് . പൂവാർ സ്വദേശി രാഖിയുടെ മൃതദേഹം സുഹൃത്തിന്‍റെ നിർമ്മാണം നടക്കുന്ന വീടിന് സമീപമാണ് ഇന്ന് കണ്ടെത്തിയത്. യുവതിയുടെ സുഹൃത്തായ സൈനികനായുള്ള അന്വേഷണം തുടരുകയാണ്.

ഒരു മാസം മുൻപ് കാണാതായ പൂവാർ പുത്തൻകട സ്വദേശിനിയുടെ മൃതദേഹം സുഹൃത്തായ സൈനികൻ നിർമിക്കുന്ന വീടിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.
എറണാകുളത്തു കേബിൾ കമ്പനിയിൽ ജീവനക്കാരിയായ പൂവാർ പുത്തൻകട ജോയിഭവനിൽ രാജന്റെ മകൾ രാഖി മോളുടെ(30) മൃതദേഹമാണു കാട്ടാക്കട അമ്പൂരി തട്ടാൻമുക്ക് സ്വദേശി അഖിലി(27)ൻെറ വീടിനോടു ചേർന്ന റബർ പുരയിടത്തിൽ നിന്നു കണ്ടെത്തിയത്. മൃതദേഹത്തിന് ഒരുമാസത്തോളം പഴക്കമുണ്ട്.

സംഭവത്തോടനുബന്ധിച്ച് അഖിലിനെയും ജ്യേഷ്ഠൻ രാഹുലിനെയും പൊലീസ് തിരയുന്നു. കൃത്യത്തിൽ സഹായിയെന്നു കരുതുന്ന അയൽവാസിയായ യുവാവ് ആദർശിൽ നിന്നാണ് പൊലീസിനു വിവരം കിട്ടുന്നത്. നഗ്നമായ നിലയിലും ജീർണാവസ്ഥയിലുമുള്ള മൃതദേഹത്തിൽ ധാരാളം ഉപ്പ് വാരിവിതറിയിരുന്നു. മൃതദേഹം കുഴിച്ചിട്ടശേഷം പുരയിടം മൊത്തമായി പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു.

ആദർശിൻെറ വെളിപ്പെടുത്തലിൻെറ അടിസ്ഥാനത്തിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമികനിഗമനം.

ഡൽഹിയിൽ സൈനികനായ അഖിൽ കുറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നുവെന്നു ബന്ധുക്കൾ പൊലീസിനു മൊഴിനൽകി . മിസ്ഡ് കോളിലൂടെയാ‌‌ണ് ഇവർ പരിചയപ്പെട്ടത്. എന്നാൽ അടുത്തിടെ അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ് രാഖി, അഖിൽ നിശ്ചയിച്ചുറപ്പിച്ച പെൺകുട്ടിയെ നേരിൽകണ്ട് വിവാഹത്തിൽനിന്നു പിൻമാറണമെന്ന് അഭ്യർഥിച്ചിരുന്നു. ഇതാണു കൊലയ്ക്കു കാരണമായി പൊലീസ് കരുതുന്നത്.

ഫോറൻസിക് വിദഗ്ധരും പൊലീസിനൊപ്പമുണ്ടായിരുന്നു. സുഹൃത്തുക്കൾക്കെന്നു പറഞ്ഞ് വീട്ടിൽനിന്നു പലഹാരങ്ങളുമായിട്ടാണ് ജൂൺ 21ന് രാഖി വീട്ടിൽനിന്നു പുറപ്പെട്ടത്. ജോലി എറണാകുളത്തായതിനാൽ ആദ്യദിവസങ്ങളിൽ വീട്ടുകാർ അന്വേഷിച്ചില്ല. ഫോണിൽ കിട്ടാതായതോടെയാണ് പൂവാർ പൊലീസിൽ പരാതി നൽകിയത്.

21ന് നെയ്യാറ്റിൻകരയിൽ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്പൂരിയിലേക്കാണ് പോയതെന്നു പൊലീസ് പറഞ്ഞു. നിർമാണത്തിലിരിക്കുന്ന വീട്ടിൽ എത്തുമ്പോൾ അവിടെ അഖിലിന്റെ ജ്യേഷ്ഠനുമുണ്ടായിരുന്നുവെന്നു കരുതുന്നു. കൃത്യത്തിനു ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച് താൻ കൊല്ലം സ്വദേശിയുമായി പോകുന്നുവെന്ന തെറ്റായ സന്ദേശവും പ്രതികൾ അയച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണത്തെ വഴി തെറ്റിക്കാനാണിതെന്നാണു വിവരം.

കഴിഞ്ഞ മാസം 27ന് ഡൽഹിയിലെ ജോലി സ്ഥലത്തേക്ക് അഖിൽ പോയെന്നാണ് വിവരമെന്നു പൊലീസ് പറഞ്ഞു.സഹോദരൻ രാഹുൽ ഫ്രീലാൻസ് ഫൊട്ടോഗ്രഫറും സീരിയൽ സാങ്കേതിക പ്രവർത്തകനുമാണ്. കാട്ടാക്കട തഹസിൽദാർ ആർ.ഗോപകുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി.

You might also like

-