ലോക ബാഡ്മിന്‍റൺ കിരീടം പി.വി സിന്ധുവിന്

മൂന്നാം സീഡായ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ അഞ്ചാം സീഡായ സിന്ധു ആധികാരികമായാണ് തോല്‍പിച്ചത്. തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ലോക വേദിയില്‍ സിന്ധുവിന് ആദ്യ കിരീടം നേടാനായത്. രണ്ട് വര്‍ഷം മുന്‍പ് മാരത്തോണ്‍ ഫൈനലില്‍ ഒകുഹാരയോട് കീഴടങ്ങിയതിന്‍റെ കണക്കുതീര്‍ക്കുകയും ചെയ്തു സിന്ധു.

0

ബേസൽ: ലോക ബാഡ്മിന്‍റൺ ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം ഇന്ത്യയുടെ പി.വി സിന്ധു സ്വന്തമാക്കി. ജപ്പാൻ താരം നൊസോമി ഒകുഹാരയെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് തറപറ്റിച്ചാണ് സിന്ധുവിന്‍റെ ചരിത്രവിജയം. സ്കോർ- 21-7, 21-7. ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു.

വെറും 38 മിനുട്ട് കൊണ്ടാണ് സിന്ധു സ്വിസ്റ്റർലൻഡിലെ ബേസലിൽ ചരിത്രം രചിച്ചത്. മത്സരത്തിൽ ഉടനീളം മിന്നുന്ന പ്രകടനമാണ് പി.വി സിന്ധു കാഴ്ചവെച്ചത്. ആദ്യ സെറ്റ് വെറും 16 മിനുട്ടുകൊണ്ടാണ് സിന്ധു സ്വന്തമാക്കിയത്.ടൂർണമെന്‍റിലെ മൂന്നാം സീഡായ ഒകുഹരയോട് മധുരപ്രതികാരം കൂടിയായി പി.വി. സിന്ധുവിന് ഈ കിരീടനേട്ടം. കഴിഞ്ഞ തവണ ലോക ചാംപ്യൻഷിപ്പ് ഫൈനലിൽ മാരത്തോൺ മത്സരത്തിൽ ഒകുഹരയോട് സിന്ധു തോറ്റിരുന്നു

You might also like

-