പുൽപ്പളളിയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

വെടിയേറ്റ് പുൽപ്പള്ളി കാട്ടു മാക്കൽ നിധിൻ (32) മരിക്കുകയും നിധിന്റെ ബന്ധു കിഷോറിന് (55)ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു

0

വയനാട് :പുൽപ്പളളി കന്നാരംപുഴയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. കന്നാരംപുഴ സ്വദേശി ചാർളി(42) ആണ് അറസ്റ്റിലായത്. പുൽപ്പള്ളി ചീയമ്പം 73 ലെ വനമേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അവശനിലയിലായ ചാർളിയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം കന്നാരം പുഴയിൽ വാക്ക് തർക്കത്തെ തുടർന്ന് രണ്ടു പേർക്ക് വെടിയേറ്റിരുന്നു. വെടിയേറ്റ് പുൽപ്പള്ളി കാട്ടു മാക്കൽ നിധിൻ (32) മരിക്കുകയും നിധിന്റെ ബന്ധു കിഷോറിന് (55)ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കിഷോർ ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് വനമേഖലകളിൽ തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ പിടിയിലായത്.