മല്ലപ്പള്ളിയില്‍ കൊറോണാ ജാഗ്രതാ കേന്ദ്രം ആരംഭിച്ചുവൃദ്ധസദനങ്ങളിലും വിദേശികളുടെ സന്ദര്‍ശനം പരിശോധിക്കു

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 14 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറു പേരും, നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാള്‍ ഐസൊലേഷനില്‍ ഉണ്ട്.

0

പത്തനംതിട്ട : ആരോഗ്യ വകുപ്പ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്, എ കെ ജി പെയിന്‍ ആന്‍ഡ് പാലയേറ്റീവ് സൊസൈറ്റി എന്നിവ സംയുക്തമായി മല്ലപ്പള്ളിയില്‍ കൊറോണ ജാഗ്രത കേന്ദ്രം ആരംഭിച്ചു. കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണവും പരിശോധനയും നടത്തുകയാണ് ലക്ഷ്യം. താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള ജീവനക്കാരും, എ കെ ജി പെയിന്‍ ആന്‍ഡ് പാലയേറ്റീവ് വോളന്റിയര്‍മാരും, പൊലീസും അടങ്ങുന്ന സംഘമാണ് ജാഗ്രതാ കേന്ദ്രത്തില്‍ ഉണ്ടാവുക. ഇവര്‍ യാത്രക്കാരെ നിരീക്ഷിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്യും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും.
ജാഗ്രതാ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍ ഉദ്ഘാടനം ചെയ്തു. കെ.എം. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ. സിനിഷ് പി. ജോയ്, ബിനു വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആദ്യഘട്ടത്തില്‍ ഈ മാസം 31 വരെ പ്രവര്‍ത്തിക്കും.

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 14 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറു പേരും, നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാള്‍ ഐസൊലേഷനില്‍ ഉണ്ട്.
ആകെ 21 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്.
ഇന്ന്(16) പുതിയതായി മൂന്നു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഇതുവരെ 11 പേരെക്കൂടി ഡിസ്ചാര്‍ജ് ചെയ്തു. ഇതുള്‍പ്പെടെ ഇതുവരെ 33 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
വീടുകളില്‍ 1254 പേര്‍ നിരീക്ഷണത്തില്‍ ആണ്.
സര്‍ക്കാര്‍ മേഖലയില്‍ 60 ബെഡ്ഡുകളും, സ്വകാര്യ മേഖലയില്‍ 48 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ നിന്നും ഇന്ന്(16) അഞ്ച് സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 99 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്നു(16)വരെ അയച്ച സാമ്പിളുകളില്‍ ഒന്‍പത് എണ്ണം പൊസിറ്റീവായും 51 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 12 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ശബരിമല മാസപൂജയുമായി ബന്ധപ്പെട്ട് പമ്പയില്‍ എത്തിയ 6050 അയ്യപ്പഭക്തന്മാരെ ഇതുവരെ സ്‌ക്രീന്‍ ചെയ്തു. കഴിഞ്ഞ ബുളളറ്റിനുശേഷം 1984 അയ്യപ്പഭക്തന്മാരെ പരിശോധിച്ചു. ഇന്ന് (16) പരിശോധിച്ചവരില്‍ ആര്‍ക്കും പനി ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 88 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 44 കോളുകളും ലഭിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ Spatiotemporal mapping ഉപയോഗിച്ചുളള പരിശോധനയില്‍ 12 കോളുകള്‍ ലഭിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് 34 കോളുകളും ലഭിച്ചു.
വിദേശത്തുനിന്നും തിരിച്ചെത്തിയ 118 പേരെ പുതുതായി കണ്ടെത്തിയിട്ടുണ്ട്. 56 പേരെ ഇന്ന് (16) നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. നിലവില്‍ വിദേശത്തുനിന്നും തിരിച്ചെത്തിയ 788 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
ഇതര സംസ്ഥാനങ്ങളിലും, മറ്റു രാജ്യങ്ങളിലും യാത്ര ചെയ്തിട്ടുളളവരെ തിരുവല്ല റെയില്‍വേ സ്റ്റേഷനിലും, ജില്ലയിലെ വിവിധ ബസ് സ്റ്റേഷനുകളിലും സ്‌ക്രീനിംഗിന് വിധേയം ആക്കിയവരില്‍ രോഗലക്ഷണം ഇല്ലാത്തവരുടെയും, Mild symptoms കാണിക്കുന്നവരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയശേഷം ഹോം ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി അയയ്ക്കാനും, രോഗലക്ഷണം കാണിക്കുന്നവരെ അടിയന്തിരമായി ജനറല്‍ ആശുപത്രി പത്തനംതിട്ട, അടൂര്‍ എന്നിവിടങ്ങളിലും താലൂക്ക് ആശുപത്രി തിരുവല്ല, റാന്നി എന്നിവിടങ്ങളിലും ക്രമീകരിച്ചിരിക്കുന്ന പ്രത്യേക ഐസൊലേഷനില്‍ പ്രവേശിപ്പിക്കാനും തീരുമാനിച്ചു.
റെയില്‍വേ സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും 3093 പേരെ സ്‌ക്രീന്‍ ചെയ്തതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്ന 765 പേരെ തിരുവല്ല റെയില്‍വേ സ്റ്റേഷനിലും, ജില്ലയിലെ വിവിധ ബസ് സ്റ്റേഷനുകളിലും സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച ആറു പേരെ നിര്‍ബന്ധിത ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. കീഴ്സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് ഉപയോഗിക്കാനായി 246 ഡിജിറ്റല്‍ തെര്‍മോമീറ്ററുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
തെലങ്കാനയില്‍ നിന്നും പത്തനംതിട്ടയിലേയ്ക്ക് യാത്ര ചെയ്യുന്ന ഏഴ് നഴ്‌സിംഗ് വിദ്യാര്‍ഥിനികളെ സുരക്ഷിതമായി വീടുകളില്‍ നിരീക്ഷിക്കുന്നതിനുളള ക്രമീകരണങ്ങള്‍ ചെയ്തു.
കല്‍ബുര്‍ഗിയില്‍ നിന്നും യാത്ര ചെയ്യുന്ന പത്തനംതിട്ട സ്വദേശികളായ വിദ്യാര്‍ഥികളെ സുരക്ഷിതമായി വീടുകളില്‍ നിരീക്ഷിക്കുന്നതിനുളള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
പരിശീലന പരിപാടിയുടെ ഭാഗമായി ജില്ലയിലെ ബ്ലോക്ക് കൊറോണ നോഡല്‍ ഓഫീസര്‍മാര്‍ക്കും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐ.സി.യു.ജീവനക്കാര്‍ക്കും, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്‍പ്പെടെ 341 പേര്‍ക്ക് പരിശീലനം നല്‍കി. കൂടാതെ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ 54 സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കി.
ആര്‍ദ്രം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. സി.ജി. ശ്രീരാജ് ചെയര്‍മാനായും, എന്‍.ആര്‍.എച്ച്.എം. പാലിയേറ്റീവ് കെയര്‍ കോ-ഓര്‍ഡിനേറ്റര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നിവരെ അംഗങ്ങളായും വോളന്റിയര്‍ കോ-ഓര്‍ഡിനേഷന്‍ ടീം രൂപീകരിച്ചു.
ജില്ലയിലെ എം.എല്‍.എ.മാരുടെ നേതൃത്വത്തില്‍ അഞ്ചു നിയോജക മണ്ഡലങ്ങളിലും പരിശീലനങ്ങള്‍ നടന്നു.
ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും വാര്‍ഡുതല ആരോഗ്യശുചിത്വ സമതികള്‍ ചേര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്ഥിതി വിലയിരുത്തല്‍ നടത്തുകയും അവരുടെ ചികിത്സാ-ചികിത്സേതര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുളള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
സി.ഡി.പി.ഒ.മാരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വൃദ്ധസദനങ്ങളിലും വിദേശികളുടെ സന്ദര്‍ശനം പരിശോധിക്കുന്നതിനുളള നിര്‍ദേശം നല്‍കി.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

You might also like

-