കേരളത്തിന്‌ ചരക്ക്‌ സേവന നികുതി നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ചവരുത്തി കേന്ദ്രം ലഭിക്കാനുന്നള്ളത് 3942 കോടി രൂപ.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഈ തുക കൃത്യമായി നൽകുംബോഴാനാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും തുക അനുവദിക്കാതെ സംസ്ഥാനത്തെ വലിക്കുന്നത്

0

ഡൽഹി :ചരക്ക്‌ സേവന നികുതി നഷ്ടപരിഹാരമായി കേരളത്തിന്‌ ലഭിക്കാനുള്ളത്‌ 3198 കോടി രൂപ. ഫെബ്രുവരി, മാർച്ച്‌ മാസത്തെ വിഹിതംകൂടി ചേർത്താലിത്‌ 3942 കോടിയാവും.അർഹമായ തുക അനുവദിക്കാതെയാണ്‌ കേന്ദ്രത്തിന്റെ ക്രൂരത. മൂന്നുമാസം മികച്ച ജിഎസ്‌ടി വരുമാനമുണ്ടായിട്ടും സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്ര സർക്കാർ അവഗണിക്കുകയാണ്‌.കോവിഡ്‌ ഭീഷണിയിൽ പ്രയാസപ്പെടുന്ന സംസ്ഥാനത്തിന്‌ അടിയന്തരമായി ഇത്‌ ലഭ്യമാക്കണമെന്ന ആവശ്യത്തോടും കേന്ദ്ര ധനമന്ത്രി മുഖം തിരിക്കുന്നു.ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഈ തുക കൃത്യമായി നൽകുംബോഴാനാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും തുക അനുവദിക്കാതെ സംസ്ഥാനത്തെ വലിക്കുന്നത്

ജിഎസ്‌ടി കൗൺസിലിൽ അവതരിപ്പിച്ച കണക്കനുസരിച്ച്‌ ജനുവരിവരെ സംസ്ഥാനങ്ങൾക്ക്‌ 48,000 കോടി രൂപ നഷ്ടപരിഹാര കുടിശ്ശികയുണ്ട്‌.
ഒക്ടോബർ, നവംബർ മാസങ്ങളിൽ പകുതിയാണ്‌ നൽകിയത്‌. ഡിസംബർ, ജനുവരി വിഹിതത്തെക്കുറിച്ച്‌ ഒന്നും പറഞ്ഞിട്ടില്ല. ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലെ നഷ്ടപരിഹാരം ഏപ്രിലിൽ നൽകിയാൽ മതിയെന്ന ന്യായത്തിലാണ്‌.

ഒക്ടോബർ, നവംബറിലെ കുടിശ്ശികയായ 14,036 കോടിയിൽ 831 കോടി കേരളത്തിന്‌ അവകാശപ്പെട്ടതാണ്‌. ഡിസംബർ, ജനുവരി വിഹിതം 1529 കോടിയും.ഫെബ്രുവരിയിലെ 856 കോടിയും ലഭിക്കണം. നഷ്ടപരിഹാര സെസ്‌ ശേഖരിച്ചതിൽ 5774 കോടിയേ ബാക്കിയുള്ളുവെന്ന്‌ കേന്ദ്രം പറയുന്നു. അഞ്ച്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒഴികെയെല്ലാം നഷ്ടപരിഹാരത്തിന്‌ അർഹരാണ്‌.

ഇതിൽ 58 ശതമാനംവരെ റവന്യൂ വിടവുള്ള സംസ്ഥാനങ്ങളും ഉൾപ്പെടുന്നു. കേരളത്തിന്റെത്‌ 29 ശതമാനമാണ്‌. എട്ടു സംസ്ഥാനങ്ങളാണ്‌ 20 ശതമാനത്തിൽ താഴെയുള്ളത്‌. എല്ലാ സംസ്ഥാനങ്ങൾക്കും നിലനിൽപ്പിന്‌ നഷ്ടപരിഹാരം അത്യാവശ്യമായപ്പോൾ ഒഴിവാക്കാനാണ്‌ കേന്ദ്ര ശ്രമം.
നിയമപ്രകാരമുള്ള തുക ലഭ്യമാക്കണമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ കഴിഞ്ഞ ജിഎസ്‌ടി കൗൺസിലിലും ആവശ്യപ്പെട്ടു. പാർലമെന്റ്‌ സമ്മേളനത്തിന്റെ പേരിൽ ചർച്ചകൾ നീട്ടുകയാണ് കേന്ദ്ര സർക്കാർ.

You might also like

-